ഐപിസി പൊൻകുന്നം സെന്റർ കൺവൻഷൻ ജനു. 31 മുതൽ

ഐപിസി പൊൻകുന്നം സെന്റർ കൺവൻഷൻ ജനു. 31 മുതൽ

പൊൻകുന്നം: ഐപിസി പൊൻകുന്നം സെന്റർ കൺവൻഷൻ ജനുവരി 31 ഫെബ്രുവരി 1, 2 (വെള്ളി, ശനി ഞായർ ) ദിവസങ്ങളിൽ വാഴൂർ പെൻഷൻ ഭവന് എതിർ വശത്തുള്ള ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ സാം ദാനിയേൽ ഉദ്ഘാടനം ചെയ്യും , പാസ്റ്റർമാരായ എബ്രഹാം ഷാജി, റ്റി.ഡി. ബാബു,  ജോൺ എസ് മരത്തിനാൽ, അനീഷ് കാവാലം എന്നിവർ പ്രസംഗിക്കും. സെന്റർ ക്വയർ ഗാനങ്ങൾ ആലപിയ്ക്കും.