ചാർളി കിർക്കിന്റെ സംസ്കാരം സെപ്റ്റം. 21 ഇന്ന്; ട്രമ്പ് പങ്കെടുക്കും

ചാർളി കിർക്കിന്റെ സംസ്കാരം സെപ്റ്റം. 21 ഇന്ന്; ട്രമ്പ് പങ്കെടുക്കും

വാർത്ത: മോൻസി മാമൻ തിരുവനന്തപുരം

സെപ്റ്റംബർ 10 ന് അമേരിക്കയിലെ  യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ  സംവാദ പരിപാടി നടത്തുന്നതിനിടെ വെടിയേറ്റ് മരിച്ച ചാർളി   കിർക്കിന്റെ സംസ്കാരചടങ്ങുകൾ ഞായറാഴ്ച രാവിലെ അരിസോണയിൽ നടക്കും. കിർക്കിന്റെ  സംഘടനയായ ടേണിംഗ് പോയിന്റ് യുഎസ്എ ആസ്ഥാനമായുള്ള   അരിസോണയിലെ ഗ്ലെൻഡേലിലുള്ള സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക. അമേരിക്കൻ പ്രാദേശിക സമയം രാവിലെ 8 മണി മുതൽ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം ആരംഭിക്കും. സംസ്കാരം ശുശ്രുഷകൾ  രാവിലെ 11 മണിക്ക് ആരംഭിക്കും.

 അമേരിക്കൻ പ്രസിഡന്റ് ട്രംപും കിർക്കിന്റെ അടുത്ത സുഹൃത്തായിരുന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ്, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും ട്രംപിന്റെ നയതന്ത്രജ്ഞൻ സ്റ്റീഫൻ മില്ലർ എന്നിവർ പങ്കെടുക്കും. കൂടാതെ നിരവധി ഉന്നത ഭരണകൂട ഉദ്യോഗസ്ഥരും സംസ്കാര ചടങ്ങിൽ പങ്കെടുക്കും.

ഏകദേശം ഒരു ലക്ഷത്തോളം ആളുകൾ സംസ്കാര ശുശ്രുഷയിൽ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടൽ. 
പ്രശസ്ത ക്രിസ്ത്യൻ ഗായകരായ ക്രിസ് ടോംലിൻ, ബ്രാൻഡൻ ലേക്ക് എന്നിവരുൾപ്പെടെ നിരവധി ക്രിസ്ത്യൻ സംഗീത കലാകാരന്മാരും സംസ്കാര ചടങ്ങിന്റെ ഭാഗമാകും.

ടേണിംഗ് പോയിന്റ് യുഎസ്എയുടെ റിപ്പോർട്ട് പ്രകാരം, ചാർളി കിർക്കിന്റെ റംബിൾ അക്കൗണ്ടിലൂടെയാണ് സംസ്കാര ശുശ്രുഷകൾ തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഫോക്സ് ന്യൂസ്, എബിസി ന്യൂസ് ലൈവ് എന്നിവയുൾപ്പെടെ  വാർത്താ ഏജൻസികളും പരിപാടി തത്സമയം സംപ്രേഷണം ചെയ്യും.

Advt.