ക്രിസ്റ്റ്യന്‍ ഓയിക്കോസ് ഓഗ. 15 നാളെ

ക്രിസ്റ്റ്യന്‍ ഓയിക്കോസ് ഓഗ. 15 നാളെ

തിരുവല്ല: തിമഥി ഇന്‍സ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ലായിലും പരിസര പ്രദേശങ്ങളിലുമുള്ള സഭകളിലെ കുട്ടികള്‍, യൗവ്വനക്കാര്‍, ദമ്പതികള്‍ എന്നിവര്‍ക്കായി ഒരുക്കുന്ന ക്രിസ്റ്റ്യന്‍ ഓയിക്കോസ് എന്ന ഫാമിലി സെമിനാര്‍ നാളെ  ഓഗസ്‌റ് 15 ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 വരെ മഞ്ഞാടിക്കു സമീപമുള്ള കൊമ്പാടി മര്‍ത്തോമ്മ റിട്രീറ്റ് സെന്ററില്‍ നടക്കും.

ഡോ. ജോണ്‍ ജേക്കബ് മുണ്ടുകോട്ടയ്ക്കല്‍, ഡോ. സജികുമാര്‍ കെ.പി, ഷാര്‍ലെറ്റ് പി. മാത്യു, ലിന്റാ ഷാര്‍ലെറ്റ് എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. കുട്ടികള്‍ക്കായി പ്രത്യേകം പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണ്. Ti Tunes ഗാനശുശ്രൂഷക്ക് നേതൃത്വം നല്കും.

Advertisement