ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ നൂറു ദിന പ്രാർത്ഥനയ്ക്ക് തുടക്കമായി
വാർത്ത: പാസ്റ്റർ ജോബി ഇ.ടി.
മാനന്തവാടി (വയനാട്): ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് 103-ാമത് ജനറൽ കൺവൻഷൻ്റെ മുന്നോടിയായി സ്റ്റേറ്റ് പ്രയർ ബോർഡിൻ്റെ നേതൃത്ത്വത്തിൽ കാസർഗോഡ് മുതൽ പാറശ്ശാല വരെയുള്ള നൂറ് സെൻ്റെറുകളിലെ തിരഞ്ഞെടുക്കപ്പെട്ട നൂറ് സ്ഥലങ്ങളിലായി ക്രമീകരിച്ചിട്ടുള്ള ഉപവാസപ്രാർത്ഥനകളുടെ പ്രഥമ യോഗം മാനന്തവാടി- കൊയ്ലേരി ചർച്ച് ഓഫ് ഗോഡ് ഹാളിൽ ആരംഭിച്ചു. സ്റ്റേറ്റ് പ്രയർ ബോർഡ് സെക്രട്ടറി പാസ്റ്റർ സജി മുട്ടം (പാസ്റ്റർ തോമസ് ജോസഫ്) ഉത്ഘാടനം ചെയ്തു. വയനാട് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ സി.ഐ. തോമസ് അദ്ധ്യക്ഷത വഹിച്ചു. വയനാട് ജില്ലയിലെ ദൈവദാസന്മാരും ദൈവമക്കളും പങ്കെടുത്തു.
പാസ്റ്റർമാരായ എൽദോ പീറ്റർ , മനോജ് ഇ.ക, വർഗ്ഗീസ് വി.പി., ജോബി ഇ.ടി തുടങ്ങിയവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
Advt.











