കർണാടക ചർച്ച് ഓഫ് ഗോഡ് ഹെഡ്ക്വാർട്ടേഴ്സ് സമർപ്പണശുശ്രൂഷ ആഗസ്റ്റ് 15 ന്

കർണാടക ചർച്ച് ഓഫ് ഗോഡ് ഹെഡ്ക്വാർട്ടേഴ്സ് സമർപ്പണശുശ്രൂഷ ആഗസ്റ്റ് 15 ന്

സമർപ്പണ ശുശ്രൂഷയും യാത്രയയപ്പ് ശുശ്രൂഷയും തൽസമയം ഗുഡ് ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് പുതിയതായി പണികഴിപ്പിച്ച ആസ്ഥാന മന്ദിരം സമർപ്പണ ശുശ്രൂഷ ആഗസറ്റ് 15 രാവിലെ 10ന്  കൊത്തന്നൂർ ചിക്കഗുബ്ബി മാർത്തോമാ സെൻ്ററിന് സമീപം നടക്കും.

ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ.സി.സി.തോമസ്  സമർപ്പണശുശ്രൂഷ നിർവഹിക്കും. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പി, ഗവേണിംങ് ബോർഡ് സെക്രട്ടറി റവ.ഏബനേസർ സെൽവരാജ് എന്നിവർ ഓഫീസ് സെക്ഷനുകളുടെ  സമർപ്പണ പ്രാർഥന നടത്തും.

2016 മുതൽ കർണാടക ചർച്ച് ഗോഡ് ഓവർസിയർ ആയി പ്രവർത്തിച്ച് സ്ഥാനമൊഴിയുന്ന പാസ്റ്റർ എം കുഞ്ഞപ്പിയുടെ യാത്രയയപ്പ് ശുശ്രൂഷയും  നടക്കും.
അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻ്റ് പാസ്റ്റർ ഇ.ജെ.ജോൺസൺ, കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ എന്നിവർ  അധ്യക്ഷത വഹിക്കും.

കർണാടകയുടെ വിവിധയിടങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും വിവിധ ക്രൈസ്തവ സഭാ നേതാക്കൾ, സാമൂഹിക സാംസ്കാരിക പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

വാർത്ത: ബെൻസൺ ചാക്കോ തടിയൂർ

Advertisement 

Advertisement