എക്സൽ വിബിഎസ് ചിന്താവിഷയം പ്രഖ്യാപിച്ചു
ഷാർജ : എക്സൽ മിനിസ്ട്രീസിൻ്റെ 2026 വിബിഎസ്സ് ചിന്താവിഷയം പ്രഖ്യാപിച്ചു. " Mile Stone" (യെശയ്യാവ് 51:1) എന്നതാണ് ചിന്താവിഷയം. യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പ് യുഎഇ യുടെ ആഭിമുഖ്യത്തിൽ നടന്ന എക്സൽ വിബിഎസിനോടനുബന്ധിച്ചാണ് തീം റിലീസ് ചെയ്തത്.
റവ. ഡോ.കെ.ഓ മാത്യു (ഓവർസീയർ,ചർച്ച് ഓഫ് ഗോഡ്) തീം പ്രകാശനം നടത്തി. ഡോ. വിൽസൺ ജോസഫ് (ചെയർമാൻ, ഷാർജ വർഷിപ്പ് സെൻറർ) മുഖ്യാതിഥിയായിരുന്നു. 15 ഓളം ഭാഷകളിൽ വി ബി എസ് നടക്കുമെന്ന് ഡയറക്ടർ പാസ്റ്റർ ഷിനു തോമസ്, എക്സൽ മിനിസ്ട്രീസ് ഡയറക്ടേഴ്സ് ആയ പാസ്റ്റർ ബിനു ജോസഫ് വടശ്ശേരിക്കര, പാസ്റ്റർ അനിൽ ഇലന്തൂർ എന്നിവർ പറഞ്ഞു. ഡോ. സജികുമാർ കെ പി, ബ്ലസൻ തോമസ്, റവ. ജേക്കബ് വർഗ്ഗീസ്, പാസ്റ്റർ ജോൺ വർഗ്ഗീസ് , ഡോ. സതീഷ് മാത്യു, ബ്ലസൻ ദാനീയേൽ, പ്രസാദ് ബേബി, ബെന്നി എബ്രഹാം, റോബിൻ കീച്ചേരി, പാസ്റ്റർ ജോൺ മാത്യു, പാസ്റ്റർ റെജി മാത്യു, പാസ്റ്റർ ബ്ലസൻ ജോർജ്, പാസ്റ്റർ നിഷാന്ത് എം. ജോർജ്, ജേക്കബ് ജോൺസൺ, യൂജിൻ കോൺസേര
എന്നിവർ പങ്കെടുത്തു.
2026 ലെ എക്സൽ വിബി എസ് പ്രവർത്തനങ്ങൾക്ക് ജോബി കെ.സി, ബെൻസൺ വർഗ്ഗീസ്, ഡെന്നി ജോൺ എന്നിവർ നേതൃത്വം നൽകും. റിബി കെന്നത്ത് ഇന്റർനാഷനൽ വിബിഎസിന് നേതൃത്വം നൽകുന്നു. എക്സൽ മിനിസ്ട്രീസ് ചെയർമാനായി തമ്പി മാത്യു പ്രവർത്തിക്കുന്നു.



