വ്യാജ മതനിന്ദക്കേസ്: ക്രൈസ്തവ വിശ്വാസി തടങ്കലില്‍
ലാഹോർ: ഖുറാനിൻ്റെ പേജുകൾ ഉപേക്ഷിച്ചുവെന്നും അതില്‍ ചവിട്ടിയെന്നും ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത പാക്ക് ക്രൈസ്തവ വിശ്വാസി തടവില്‍. മുപ്പത്തിയഞ്ചു വയസ്സു പ്രായമുള്ള വിശ്വാസിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ ഡെന്നിസ് ആൽബർട്ടിനെതിരെ പാക്കിസ്ഥാനിലെ മതനിന്ദ നിയമത്തിന്റെ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സെക്ഷൻ 295-എ, മതവികാരം വ്രണപ്പെടുത്തൽ, സെക്ഷൻ 295-ബി- ഖുറാന്‍ അവഹേളനം എന്നിവ പ്രകാരം പരമാവധി 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നവയാണ് കുറ്റപത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ ഡെന്നിസ് മനഃപൂർവം ചെയ്ത പ്രവൃത്തിയാണെന്ന് തെളിയിക്കുന്ന യാതൊന്നും ഇല്ലെന്നും മതനിന്ദാ കുറ്റം നിരപരാധികളെ കുടുക്കുന്നതിനുള്ള മാര്‍ഗ്ഗമാക്കി മാറ്റിയിരിക്കുകയാണെന്നും ക്രിസ്റ്റ്യൻ ഡെയ്‌ലി ഇൻ്റർനാഷണൽ പ്രതിനിധി ജമാൽ അറിയിച്ചു.