ഇന്ത്യയിലെ അഞ്ചു ക്രിസ്ത്യൻ സംഘടനകളുടെ എഫ്സിആർഎ ലൈസൻസ് റദ്ദാക്കി കേന്ദ്രം
വാർത്ത: മോൻസി മാമ്മൻ തിരുവനന്തപുരം
ന്യൂഡൽഹി: വീണ്ടും അഞ്ച് പ്രമുഖ സർക്കാരിതര സംഘടനകളുടെ (എൻജിഒ) ഫോറിൻ കോൺട്രിബ്യൂഷൻ രജിസ്‌ട്രേഷൻ ആക്ട് (എഫ്‌സിആർഎ) ലൈസൻസ് ഏപ്രിൽ 3ന് റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
CNI സിനോഡിക്കൽ ബോർഡ് ഓഫ് സോഷ്യൽ സർവീസ്, വോളണ്ടറി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (VHAI), ഇൻഡോ-ഗ്ലോബൽ സോഷ്യൽ സർവീസ് സൊസൈറ്റി, ചർച്ച് ഓക്സിലറി ഫോർ സോഷ്യൽ ആക്ഷൻ, ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ (EFI) എന്നിവയാണ് ലൈസൻസ് നഷ്‌ടപ്പെട്ട അഞ്ച് എൻജിഒകൾ.
എഫ്‌സിആർഎ ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നിരസിച്ചതായി ഇഎഫ്ഐ ജനറൽ സെക്രട്ടറി വിജയേഷ് ലാൽ സ്ഥിരീകരിച്ചു. "ഇന്ത്യയിലെ ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികളുടെ കൂട്ടായ പ്രവർത്തനത്തിനും അവരെ ഏകോപിപ്പിച്ചു പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട മിഷൻ സ്ഥാപനങ്ങളിൽ ഒന്നാണ് ഈഎഫ്ഐ.
ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ EFI ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. റിപ്പോർട്ടുകളിൽ, ക്രിസ്ത്യൻ സമൂഹങ്ങൾക്ക് എതിരെയുള്ള ആക്രമണങ്ങൾ, പ്രാർത്ഥനാ യോഗങ്ങൾ എന്നിവയ്‌ക്കെതിരായ ആക്രമണങ്ങൾ, ക്രിസ്ത്യൻ സമൂഹത്തിനു എതിരെ ഉള്ള തെറ്റായ ആരോപണങ്ങൾ, പ്രത്യേകിച്ച് 'നിർബന്ധിത മതപരിവർത്തനം' എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.
നിലവിലെ കേന്ദ്ര സർക്കാരിന് കീഴിൽ ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങളിൽ വൻ വർധനവ് ഇഎഫ്ഐ റിപ്പോർട്ട് ചെയ്തിരുന്നു.
ലൈസൻസ് നഷ്ടപെട്ട മറ്റൊരു എൻജിഓ ആയ VHAI, ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിലെ വോളണ്ടറി ഹെൽത്ത് അസോസിയേഷനുകളുടെ ഫെഡറേഷനായി പ്രവർത്തിച്ചു വരുന്ന സംഘടനയാണ്. രാജ്യത്തുടനീളമുള്ള 4,500-ലധികം ആരോഗ്യ-വികസന സ്ഥാപനങ്ങളെ അവരുടെ വെബ്‌സൈറ്റിൽ കൂടെ ബന്ധിപ്പിച്ചു സേവനങ്ങൾ ലഭ്യമാക്കുന്ന സേവനമാണ് ചെയ്തു വന്നിരുന്നത്.
ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ (സിഎൻഐ) പ്രധാനപ്പെട്ട വിംഗ് ആണ് ബോർഡുമാണ് സിനഡിക്കൽ ബോർഡ് ഓഫ് സോഷ്യൽ സർവീസസ്. അതിൻ്റെ വെബ്‌സൈറ്റ് പ്രകാരം, CNI ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും ദരിദ്രർക്കും ചൂഷണം ചെയ്യപ്പെടുന്നവർക്കും വേണ്ടി പ്രവർത്തിക്കുകയും പ്രാഥമികമായി "സാമൂഹികമായും സാമ്പത്തികമായും പുറംതള്ളപ്പെട്ട" ദളിത്, ആദിവാസി സമൂഹങ്ങൾ, സ്ത്രീകൾ എന്നിവരുടെ ഉന്നമനത്തിനു വേണ്ടിയാണു പ്രവർത്തിക്കുന്നത്.
ഇൻഡോ-ഗ്ലോബൽ സോഷ്യൽ സർവീസ് സൊസൈറ്റി, ലൈസൻസ് നഷ്‌ടപ്പെട്ട മറ്റൊരു എൻജിഒ ആയ ഇൻഡോ-ഗ്ലോബൽ സോഷ്യൽ സർവീസ് സൊസൈറ്റി സാമൂഹ്യപരമായ വിഷയങ്ങളിൽ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ്.
ഇന്ത്യയിലെ ഓർത്തഡോക്‌സ്, പ്രൊട്ടസ്റ്റൻ്റ് ചർച്ച് സൊസൈറ്റികൾ അടങ്ങുന്ന നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇൻഡ്യയുടെ സേവന വിഭാഗമാണ് ചർച്ചിൻ്റെ സോഷ്യൽ ആക്ഷൻ ഫോർ സോഷ്യൽ ആക്ഷൻ.
തമിഴ്‌നാട് ആസ്ഥാനമായുള്ള രണ്ട് ക്രിസ്ത്യൻ സംഘടനകളുടെ - തമിഴ്‌നാട് സോഷ്യൽ സർവീസ് സൊസൈറ്റി, വേൾഡ് വിഷൻ ഇന്ത്യ എന്നിവയുടെ FCRA ലൈസൻസും കേന്ദ്ര സർക്കാർ ഈ വർഷം ആദ്യം റദ്ദാക്കിയിരുന്നു.