തോന്നയ്ക്കൽ പുരസ്‌കാരം ഡോ. എബി പി മാത്യുവിന്

തോന്നയ്ക്കൽ പുരസ്‌കാരം ഡോ. എബി പി മാത്യുവിന്

ദുബായ് : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യു എ ഇ ചാപ്റ്ററിന്റെ നാലാമത് തോന്നയ്ക്കൽ പുരസ്‌കാരത്തിനു ഡോ. എബി പി മാത്യു അർഹനായി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി 14 പുസ്തകങ്ങൾ രചിച്ച ഡോ. എബി പി മാത്യു കാൽനൂറ്റാണ്ടായി ഉത്തര ഭാരതത്തിൽ 'ഇന്ത്യ മിഷൻ' പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. 2020 ൽ നിത്യതയിൽ ചേർക്കപ്പെട്ട പ്രശസ്ത ക്രൈസ്തവ സാഹിത്യകാരൻ പാസ്റ്റർ തോമസ് തോന്നയ്ക്കലിന്റെ സ്മരണാർത്ഥം നൽകുന്ന പുരസ്‌കാരം ഡിസംബർ 2നു ഷാർജ വർഷിപ് സെന്ററിൽ നടക്കുന്ന ഗ്ലോബൽ മീഡിയ വാർഷിക യോഗത്തിൽ സമ്മാനിക്കും.

പരിസ്ഥിതി ശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയ ഡോ. എബി പി മാത്യു മല്ലപ്പള്ളി സ്വദേശിയാണ്‌. മിഷൻ ദർശനത്തിലേക്കു നയിക്കുന്ന അദ്ദേഹത്തിന്റെ രചനകൾ ഏറെ ശ്രദ്ധേയമാണ്.

ഭാര്യ : പ്രീതി 

മക്കൾ : യോവേൽ, ദബോര 

ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ യോഗത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പ്രസിഡണ്ട് പി.സി.ഗ്ലെന്നിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ജോസഫ്, ഗ്ലോബൽ മീഡിയ അന്തർദേശീയ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, ആന്റോ അലക്സ്, കൊച്ചുമോൻ അന്താര്യത്ത്, വിനോദ് എബ്രഹാം, പാസ്റ്റർ ജോൺ വർഗീസ്, ഡോ. റോയി ബി കുരുവിള, ലാൽ മാത്യു, നെവിൻ മങ്ങാട്ട്, മജോൺ കുര്യൻ എന്നിവർ പങ്കെടുത്തു.

Advertisement