പാസ്റ്റർ സിജു സ്കറിയ യുഎഇ സെക്ഷൻ പ്രസ്ബിറ്ററായി നിയമിതനായി

 കോഴിക്കോട് / യു എ ഇ :  അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ യുഎഇ സെക്ഷൻ പ്രസ്‌ബിറ്ററായി പാസ്റ്റർ സിജു സ്കറിയ നിയമിതനായി. എട്ടു സഭകളും, 10 ശുശ്രൂഷകന്മാരുമാണ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ യു എ ഇ സെക്ഷനു കീഴിൽ ഉള്ളത്.

അബുദാബി യുണൈറ്റഡ് ബഥെൽ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിലെ സഭാ ശുശ്രുഷകനാണ് വയനാട് പുൽപ്പള്ളി സ്വദേശിയായ പാസ്റ്റർ സിജു സ്കറിയ.