കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളജ്: ലഹരി വിരുദ്ധ സുവിശേഷ സന്ദേശ യാത്രയ്ക്ക് സമാപനം

കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളജ്:  ലഹരി വിരുദ്ധ സുവിശേഷ സന്ദേശ യാത്രയ്ക്ക് സമാപനം

കുമ്പനാട്: ഐപിസി ഹെബ്രോൻ ബൈബിൾ കോളജ് 1986-88 ബാച്ച് സംഘടിപ്പിച്ച ലഹരി വിരുദ്ധ സുവിശേഷ സന്ദേശ യാത്ര കുമ്പനാട് ഹെബ്രോൻ പുരത്ത് സമാപിച്ചു. ഒക്ടോബർ 3 ന് ഹെബ്രോൻ പുരത്ത് പാസ്റ്റർ കെ. ജെ ഫിലിപ്പിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പാസ്റ്റർ ബഞ്ചമിൻ തോമസ് പ്രാർഥിച്ചു സമർപ്പിച്ചു. സന്ദേശ യാത്രയ്ക്ക് ഡോ.മാത്യൂസ് ചാക്കോ വെണ്ണിക്കുളം ഫ്ലാഗ് ഓഫ് ചെയ്തു.

കേരളത്തിലെ 14 ജില്ലകളിൽ പര്യടനം നടത്തി ട്രാക്റ്റുകളും , ബുക്ക് ലറ്റുകളും വിതരണം ചെയ്ത് പാറശ്ശാലയിൽ സമാപിച്ചു. നല്ലഭടൻ വാട്സ്ആപ് കൂട്ടായ്മ നേതൃത്വം നല്കി.

ഓരോ ജില്ലയിലും നല്ല ഭടൻ വാട്ട്സപ് കൂട്ടായ്മയിലുള്ള പാസ്റ്റേഴ്സ്, ഏരിയ പാസ്റ്റേഴ്സ്, സെന്റർ ശുശ്രൂഷകൻമാർ , പങ്കെടുത്തു. കുമ്പനാട് നടന്ന സമാപന സമ്മേളനത്തിൽ പാസ്റ്റർ കെ.ജെ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ബേബി വർഗീസ് സമാപന സന്ദേശം നൽകി. ജാഥാ ക്യാപ്റ്റൻ പാസ്റ്റർ എൻ. വി. സഖറിയ വിശദീകരണം നടത്തി. മേജർ ലൂക്ക്, എൽ.കെ റോയി എന്നിവർ ആശംസ അറിയിച്ചു.

പാസ്റ്റർ വർഗീസ് ഏബ്രഹാം സ്വാഗതവും, പാസ്റ്റർ എൻ.വി. സഖറിയ നന്ദിയും പറഞ്ഞു. റെൻസിംഗ് ഗാനങ്ങളാലപിച്ചു.