ഗുഡ്ന്യൂസ് ഖത്തർ ചാപ്റ്റർ "ആത്മമാരി" ഉണർവ് യോഗങ്ങൾ ഒക്ടോബർ 25 - 26 വരെ

ഗുഡ്ന്യൂസ് ഖത്തർ ചാപ്റ്റർ  "ആത്മമാരി" ഉണർവ് യോഗങ്ങൾ ഒക്ടോബർ 25 - 26 വരെ

വാർത്ത : ജോസ് മാത്യു

ദോഹ: ഗുഡ്ന്യൂസ് ദോഹ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 25 ന് ബുധൻ  ചർച് ഓഫ് ഗോഡ് (ഐ.ഡി സി സി കോംപ്ലക്സ്, ഹാൾ # 4) ലും ഒക്ടോബർ 26 ന് വ്യാഴം ബെഥേൽ എ.ജി. (ഐ.ഡി സി സി കോംപ്ലക്സ്, ഹാൾ #1) ലും വൈകിട്ട് 7.15 മുതൽ 9.30 വരെ,"ആത്മമാരി" എന്ന പേരിൽ ഉണർവ് യോഗങ്ങൾ നടക്കും. 

യോഗങ്ങളിൽ ഇന്ത്യയിലും അയൽ രാജ്യങ്ങളിലും സുവിശേഷ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സുവിശേഷ സംഘടന IFMI യുടെ സ്ഥാപകനും ഉണർവ് പ്രസംഗകനും കൃപാവരപ്രാപ്തനുമായ പാസ്‌റ്റർ ടി.എ. ശാമുവേൽ  ശുശ്രുഷിക്കും. കൂടാതെ അതാതു സഭകളിലെ ഗായകസംഘം ഗാന ശുശ്രുഷകൾക്കു നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് : ബ്രദർ ജെബേസ് പി. ചെറിയാൻ -(33550148), ബ്രദർ ജോജി മാത്യു  -(55487971)