കായംകുളം ഡിവൈൻ സെൻ്ററിൽ ഉണർവ് യോഗങ്ങൾ നവം.19 മുതൽ

കായംകുളം ഡിവൈൻ സെൻ്ററിൽ ഉണർവ് യോഗങ്ങൾ നവം.19 മുതൽ

കായംകുളം: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ വിവിധ സഭകളുടെ സഹകരണത്തോടെ ദേശത്തിന്റെ ആത്മീയ ഉണർവിനായി നവം.19 മുതൽ 28 വരെ കായംകുളം ഡിവൈൻ സെൻ്ററിൽ ഉണർവ് യോഗങ്ങൾ നടക്കും.

ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ 24 -മത് വാർഷിക സ്തോത്ര പ്രാർത്ഥന ഡിസം.1 ന് കായംകുളം ഡിവൈൻ പ്രയർ സെന്ററിൽ നടക്കും.

ഡോ.ജോൺ കെ മാത്യു മുഖ്യ സന്ദേശം നൽകും. ഡോ.ജോമോൻ തെക്കേക്കര അധ്യക്ഷത വഹിക്കും. പാസ്റ്റർ വർഗീസ് ബേബി പ്രയർ ടീം ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നല്കും.