ഐപിസി സൺഡേസ്കൂൾ വാർഷിക പരീക്ഷ നവം. 8 ന്


ഐപിസി സൺഡേസ്കൂൾ വാർഷിക പരീക്ഷ നവം. 8 ന്
ad
ad
ad

വാർത്ത: ജോജി ഐപ്പ് മാത്യൂസ്

കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ സൺഡേസ്കൂൾ വാർഷിക പരീക്ഷ നവംബർ 8 ഞായറാഴ്ച്ച കേരളത്തിലെ 14 ജില്ലകളിലെ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ നടക്കും.

1850 രജിസ്റ്റർ ചെയ്ത സൺഡേസ്കൂളുകൾക്കായി 673 പരീക്ഷാ കേന്ദ്രങ്ങളാകും ഉണ്ടാകുക. ചോദ്യ കടലാസ് പായ്ക്കറ്റുകൾ 12 മേഖല പ്രസിഡൻ്റുമാരെ ഏൽപ്പിച്ചു. സെൻ്ററിൽ നിന്നും നിയമിക്കുന്ന എക്സാമിനറുടെ മേൽനോട്ടത്തിൽ നവംബർ 8 ന് രാവിലെ 8 മുതൽ 10 വരെ പരീക്ഷ നടക്കും. സെൻ്റർ തലത്തിൽ കേന്ദ്രീകൃത മൂല്യനിർണ്ണയം നവംബർ 14 ന് മുൻപായി പൂർത്തിയാക്കും.

3 മുതൽ 14 വരെയുള്ള ക്ലാസുകളിലെ പരീക്ഷ ആദ്യത്തെ 20 അധ്യായത്തിൽ നിന്നും ക്ലാസ്സ്‌ 15 പാർട്ട്‌ 1മുതൽ 3വരെ യുള്ള അധ്യായത്തിൽ നിന്നും മാത്രമായിരിക്കും 20 ൽ താഴെ പാഠങ്ങളുള്ള ക്ലാസുകളിൽ പൂർണ്ണമായും ചോദ്യങ്ങൾ ഉണ്ടാകും.

LKG- മുതൽ ക്ലാസ്സ്‌ 2 വരെ മുഴുവൻ അധ്യായങ്ങളും ഉണ്ടായിരിക്കുമെന്ന് ഡയറക്ടർ ഡോ. സാജൻ സി. ജേക്കബ്, സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, ഡെപ്യൂട്ടി ഡയറക്ടർ പാസ്റ്റർ അജു അലക്സ്, അസോസിയേറ്റ് സെക്രട്ടറി പാസ്റ്റർ ജിസ്മോൻ കൊച്ചുപറമ്പിൽ എന്നിവർ അറിയിച്ചു. പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു.

വിവരങ്ങൾക്ക് : 95447 87501