പ്രതികൂല സാഹചര്യങ്ങളിൽ വിശ്വാസികൾ പതറിപോകരുത്: പാസ്റ്റർ  സാം ജോർജ്

പ്രതികൂല സാഹചര്യങ്ങളിൽ വിശ്വാസികൾ പതറിപോകരുത്: പാസ്റ്റർ  സാം ജോർജ്
പാസ്റ്റർ സാം ജോർജ്

ഐപിസി കർണാടക കൺവെൻഷൻ മൂന്നാം ദിനം

ചാക്കോ കെ തോമസ്, ബെംഗളൂരു 

ബെംഗളുരു: പ്രതികൂല സാഹചര്യങ്ങളിൽ വിശ്വാസികൾ പതറിപോകരുതെന്ന് പാസ്റ്റർ സാം ജോർജ് പ്രസ്താവിച്ചു.  ഐപിസി കർണാടക സ്റ്റേറ്റ് വാർഷിക കൺവെൻഷൻ്റെ മൂന്നാം ദിന രാത്രി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മനുഷ്യൻ നേരിടുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിടാനുള്ള കരുത്ത് നൽകുന്നവനാണ് കർത്താവ്. മരണ ശക്തികളെ പോലും അതിജീവിച്ച അവിടുത്തെ വാഗ്ദ്ധാനങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്നവർക്ക് ഒരു സാഹചര്യത്തിലും തകർന്ന് പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐപിസി കർണാടക എക്സിക്യൂട്ടിവ് അംഗങ്ങളെ സൺഡെസ്ക്കൂൾ നേതൃത്വം ഫലകം നൽകി ആദരിച്ചപ്പോൾ. സമീപം അധ്യക്ഷൻ പാസ്റ്റർ ലാൻസൺ പി മത്തായി

പാസ്റ്റർ ലാൻസൺ പി.മത്തായി അധ്യക്ഷനായിരുന്നു. പാസ്റ്റർ ബി.മോനച്ചനും  (കായംകുളം) പ്രസംഗിച്ചു. ഐപിസി കർണാടക സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായ പാസ്റ്റർ കെ.എസ്.ജോസഫ് (പ്രസിഡൻ്റ്), പാസ്റ്റർ. ജോസ് മാത്യൂ (വൈസ് പ്രസിഡൻറ്), പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് (സെക്രട്ടറി), ജോയ് പാപ്പച്ചൻ (ജോ. സെക്രട്ടറി), പി.ഒ. ശാമുവേൽ (ട്രഷറർ) എന്നിവരെ കർണാടക ഐപിസി സൺഡെസ്ക്കൂൾ നേത്യത്വം ഫലകം നൽകി ആദരിച്ചു.  

പാസ്റ്റർ ബി. മോനച്ചൻ

ഇവാ. റിനു തങ്കച്ചൻ്റെ  നേതൃത്വത്തിൽ കൺവൻഷൻ  ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു. പകൽ നടന്ന റിവൈവൽ മീറ്റിംങ്ങിൽ പാസ്റ്റർമാരായ  അലക്സ് വെട്ടിക്കൽ, ഡോ.വർഗീസ് ഫിലിപ്പ്, ബിജു മാത്യൂ എന്നിവർ  പ്രസംഗിച്ചു. ഉച്ചയ്ക്ക്  പി.വൈ.പി.എ , സൺഡേസ്ക്കൂൾ വാർഷിക സമ്മേളനങ്ങൾ നടത്തി.

സമാപന ദിവസമായ  ഞായർ രാവിലെ 8.30 ന്  തിരുവത്താഴ ശുശ്രൂഷയോടും  സംയുക്ത ആരാധനയോടെയും കൺവെൻഷൻ സമാപിക്കും.