ഐപിസി കുമ്പനാട് ഡിസ്ട്രിക്ട് കൺവെൻഷൻ ജനുവരി 4 മുതൽ

ഐപിസി കുമ്പനാട് ഡിസ്ട്രിക്ട് കൺവെൻഷൻ ജനുവരി 4 മുതൽ

കുമ്പനാട്: ഇന്ത്യാ പെന്തകോസ്ത് ദൈവസഭ കുമ്പനാട് ഡിസ്ട്രിക്ട് കൺവൻഷൻ ജനുവരി 4 മുതൽ 6 വരെ ഐ പി സി ശാലേം കുഴിക്കാല ചർച്ച് ഗ്രൗണ്ടിൽ നടക്കും. പകലും രാത്രിയിലുമായി നടത്തപ്പെടുന്ന യോഗങ്ങളിൽ സെന്റർ പ്രസിഡന്റ് ഡോ. വത്സൻ എബ്രഹാം ഉദ്ഘാടനം നിർവഹിക്കും. രാത്രി യോഗങ്ങളിൽ പാസ്റ്റർമാരായ പാപ്പി മത്തായി, ജോൺ കെ. മാത്യു, വത്സൻ എബ്രഹാം എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. വെള്ളിയാഴ്ച പകൽ സംയുക്ത ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ കെ.ജെ തോമസ് കുമളി വചന ശുശ്രൂഷ നിർവഹിക്കും. ലിവിങ് മ്യൂസിക് മല്ലപ്പള്ളി, പി വൈ പി എ കുമ്പനാട് സെന്റർ ക്വയർ സ്പിരിച്വൽ വേവ്സ് അടൂർ എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ഡിസ്ട്രിക്ട് പുത്രികാ സംഘടനകളുടെ മീറ്റിംഗുകളും വിവിധ സെഷനുകളായി നടക്കും. ഐ പി സി ശാലേം കുഴിക്കാല സഭയുടെ ശതാബ്ദി സമ്മേളനം ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3:30ന് നടത്തപ്പെടും.

അസോസിയേറ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ റ്റി ജെ എബ്രഹാം, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ശാമുവൽ, സെക്രട്ടറി പാസ്റ്റർ ബ്ലസ്സൻ കുഴിക്കാല എന്നിവർ യോഗങ്ങൾക്ക് നേതൃത്വം നൽകും. ജനറൽ ജോയിന്റ് കൺവീനറായി ബിനോയ്‌ ഇടക്കല്ലൂരും ഫിനാൻസ് കൺവീനറായി  മത്തായി മാത്യുവും പ്രവർത്തിക്കുന്നു

Advertisement