നോർത്ത് അമേരിക്കൻ ദൈവസഭാ ഫാമിലി കോൺഫ്രൻസ് ജൂലൈ 11 മുതൽ 14 വരെ: കിക്ക് ഓഫ് ജനു.13 ന്
നോർത്ത് കരോലിന: NACOG കോൺഫ്രൻസ് - 2024 ന്റെ ക്വിക്ക് ഓഫ് ജനു.13 ന് ഷാർലെറ്റ് പട്ടണത്തിൽ യൂണിയൻ റോഡ് ചർച്ച് ഓഫ് ഗോഡ് ദൈവസഭയിൽ വൈകുന്നേരം 5 ന് നടക്കും.
നോർത്ത് അമേരിക്കൻ ദൈവസഭകളുടെ നേതൃത്വത്തിൽ നടക്കുന്ന ഫാമിലി കോൺഫ്രൻസിന്റെ കൂട്ടായ്മയാണ് NACOG.
പാസ്റ്റർ സതീഷ് കുമാർ പ്രസംഗിക്കും. ബ്ലെസ്സൺ ആൻഡ്രൂസ്, സാറാ ഡാനി എന്നിവർ കാരോലിനാസ് ക്വയറിനോടും അറ്റ്ലാന്റാ ക്വയറിനോടും ചേർന്ന് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സഹോദരി ഷിറിൻ ജോർജും സംഗീത ശുശ്രൂഷ നിർവഹിക്കും.
ജൂലൈ 11 മുതൽ 14 വരെ ഷാർലെറ്റിൽ 27മത് നാഷണൽ കോൺഫ്രൻസിനുള്ള വിപുലമായ ക്രമീകരങ്ങൾ കോൺഫറൻസ് കമ്മിറ്റി നടന്നുവരുന്നതായി ഭാരവഹികൾ അറിയിച്ചു.
പാസ്റ്റർ സൈമൺ ഫിലിപ്പ് (പ്രസിഡന്റ്), പാസ്റ്റർ എബി മാമ്മൻ (വൈസ് പ്രസി), വിജു തോമസ് (സെക്രട്ടറി), ടിനു മാത്യു (ട്രഷറാർ ), ഇവാ . ആൽവിൻ ഉമ്മൻ (കോർഡിനേറ്റർ, ഇംഗ്ലീഷ്), സിസ്റ്റർ സുജാൻ ചെറിയാൻ (ലേഡീസ് - പ്രസിഡന്റ്) എന്നിവരാണ് ഭാരവഹികൾ.