ഐപിസി പീച്ചി സെൻ്റർ കൺവൻഷൻ ഫെബ്രു. 7 മുതൽ

ഐപിസി പീച്ചി സെൻ്റർ കൺവൻഷൻ ഫെബ്രു. 7 മുതൽ

തൃശൂർ : ഐപിസി പീച്ചി സെൻ്റർ കൺവൻഷൻ ഫെബ്രുവരി 7 മുതൽ 11 വരെ വിലങ്ങന്നൂരിൽ നടക്കും. 

പാസ്റ്റർന്മാരായ കെ.ജെ തോമസ് കുമളി, തോമസ് ഫിലിപ്പ് വെന്മണി, പ്രിൻസ് തോമസ് റാന്നി, പി. സി ചെറിയാൻ റാന്നി, ബാബു ചെറിയാൻ പിറവം, ദാനിയേൽ കൊന്നനിൽക്കുന്നതിൽ സജി കാനം , ഡോ. ജേക്കബ് മാത്യു തൊടുപുഴ, സിസ്റ്റർ ശ്രീലേഖ മാവേലിക്കര എന്നിവർ പ്രസംഗിക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ മാത്യു കെ വർഗീസ് (പോലീസ് മത്തായി) ശുശ്രുഷകൾക്ക് നേതൃത്വം നൽകും.  

ഇവാ.സാംസൺ ചെങ്ങന്നൂർ, സിസ്റ്റർ നിർമ്മല പീറ്റർ ആൻ്റ് ടീം ഗാനശുശ്രൂഷ നിർവഹിക്കും. 

വ്യാഴം രാവിലെ 10 മുതൽ 1 മണി വരെ വുമൺസ് ഫെലോഷിപ്പ്, വെള്ളി, ശനി രാവിലെ 10 മുതൽ ഉപവാസ പ്രാർത്ഥന, ഞായറാഴ്ച രാവിലെ 9.30 ന് സംയുക്ത ആരാധന , ഉച്ചകഴിഞ്ഞ് 2. 30 മുതൽ പിവൈപിഎ- സണ്ടേസ്കൂൾ വാർഷികം എന്നിവ നടക്കും.