ഐപിസി ബെഥേൽ കൈതമറ്റം സഭ ഗോൾഡൻ ജൂബിലി നിറവിൽ

ഐപിസി ബെഥേൽ കൈതമറ്റം സഭ ഗോൾഡൻ ജൂബിലി നിറവിൽ

കോട്ടയം: ഐപിസി ബെഥേൽ കൈതമറ്റം സഭയുടെ ഗോൾഡൻ ജൂബിലി സമ്മേളനം മാർച്ച് 30 ശനിയാഴ്ച്ച രാവിലെ 9.30 ന് സഭാ മന്ദിരത്തിൽ നടക്കും.

സ്തോത്ര ശ്രുശ്രൂഷ ഐപിസി ജനറൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഫിലിപ്പ് പി തോമസും സുവനീർ പ്രകാശനം ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോർജ് കുര്യൻ ജോസഫിന് നൽകിയും നിർവഹിക്കും. മുഖ്യസന്ദേശം പാസ്റ്റർ കെ. കെ. ചെറിയാൻ റാന്നിയും 50 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സഹായ വിതരണ ഉദ്ഘാടനം കോട്ടയം സൗത്ത് സെൻ്റർ പ്രസിഡൻ്റ് ജോയി ഫിലിപ്പും നടത്തും.

ബെഥേൽ സഭയുടെ പ്രസിഡൻ്റ് പാസ്റ്റർ വിൻസി ജി ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ജനറൽ കൺവീനർ ബെന്നി പുളേളാലിക്കൽ, സെക്രട്ടറി സജി നടുവത്ര, പാസ്റ്റർ പി.എ. ചാക്കോ, ചെറിയാൻ പി കുരുവിള, ബിനോ വർക്കി എന്നിവർ നേതൃത്വം നൽകും.

 സഭയുടെ യുവജന സംഘടനയായ പിവൈപിഎ യുടെ നേതൃത്വത്തിൽ എസ്സ്എച്ച് മെഡിക്കൽ സെൻ്ററിൻ്റെ സഹകരണത്തോടെ ചുങ്കം പുല്ലരിക്കുന്ന് നിർമ്മിതിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ഒരു തൈ നടാം എന്ന പേരിൽ സഭയുടെ ചുറ്റുപാടുള്ള 50 കുടുംബങ്ങൾക്ക് സൗജന്യമായി വ്യക്ഷ തൈ വിതരണവും നടത്തി.