പവർ വിബിഎസ് മാസ്റ്റേഴ്സ് ട്രെയിനിംഗ് ഡിസം.1 മുതൽ
കുമ്പനാട്: ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പവർ വിബിഎസിൻ്റെ മാസ്റ്റേഴ്‌സ് ട്രയിനിംഗ് ഡിസം.1-4 വരെ ചെങ്ങന്നൂർ കൊല്ലകടവ് ഫെയ്ത്ത് ഹോം സെൻ്ററിൽ നടക്കും. ഡിസം 1ന് വൈകിട്ട് 5 ന് എക്സിക്യൂട്ടിവ് ചെയർമാൻ ഡോ.വർക്കി ഏബ്രഹാം കാച്ചാണത്ത് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലിൽ അധ്യക്ഷത വഹിക്കും. ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ് മുഖ്യ ചിന്താവിഷയം അവതരിപ്പിക്കും.
ബാലസുവിശേഷീകരണത്തിൽ താത്പര്യമുള്ള 50 വയസിൽ കവിയാത്ത 100 പേർക്കാണ് പ്രവേശനം. ഫെയ്ത്ത്, ഫാക്ട് , ഫ്യൂഷൻ (ഫാഫുഫാ) എന്നതാണ് ചിന്താവിഷയം.
ഡിസം. 4 ന് ഉച്ചക്ക് 12 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വർക്കിംഗ് ചെയർമാൻ പാസ്റ്റർ ഡിലു ജോൺ മുഖ്യ അതിഥിയായി പങ്കെടുക്കും. വിവിധ സ്ഥലങ്ങളിലായി 300 വിബിഎസുകൾ നടത്താനാണ് ഈ വർഷം സംഘാടകർ ലക്ഷ്യമിടുന്നത്.
പാസ്റ്റർ പി വി ഉമ്മൻ, പാസ്റ്റർ ബിജു മാത്യു ഇടമൺ, ഫിന്നി പി മാത്യു എന്നിവർ നേതൃത്വം നൽകും.