ബിപിസി സഭയുടെ ആഭിമുഖ്യത്തിൽ ദ്വിദിന യൂത്ത് & ഫാമിലി സെമിനാർ സെപ്. 17,18 തീയതികളിൽ

ബിപിസി സഭയുടെ ആഭിമുഖ്യത്തിൽ ദ്വിദിന യൂത്ത് & ഫാമിലി സെമിനാർ സെപ്. 17,18 തീയതികളിൽ

വള്ളിപ്പാറ ബി.പി.സി. (Born Again People's Church) സഭയുടെ ആഭിമുഖ്യത്തിൽ യൂത്ത് & ഫാമിലി സെമിനാർ സെപ്. 17,18 (തിങ്കൾ, ചൊവ്വ) തീയതികളിൽ നടക്കും.

"BE A WINNER" എന്നതാണ് സെമിനാർ തീം. യുവാക്കൾക്കും കുടുംബജീവിതം നയിക്കുന്നവവർക്കും ദൈവവചന പ്രകാരം എങ്ങനെ ജയജീവിതം നയിക്കാം എന്നാണ് ഈ സെമിനാർ കൊണ്ട് ഉദ്ദേശിക്കുന്നത്.ബി.പി.സി. സീനിയർ പാസ്റ്റർ റവ. എം. ഡി. ഡാനിയേൽ നേതൃത്വം നൽകും. സഞ്ജു കുര്യൻ (കൗൺസിലർ, ഒലീവ് ലൈഫ് സോല്യൂഷൻസ് ഗസ്റ്റ് ലക്ചറർ), അജി ജോർജ് (ട്രെയിനർ, കരിയർ സ്‌പെഷ്യാലിസ്റ്റ്, Faculty - Minority Dept., Govt. Of Kerala) എന്നിവർ ക്ലാസുകൾ നയിക്കും. പ്രോഗ്രാം കോഓർഡിനേറ്റർമാരായി പാസ്റ്റർ ജോമോൻ കെ.ജെ, റവ. ആൽബർട്ട് ലിൻഡ്സേ, പാസ്റ്റർ ഡാനിയേൽ ജോർജ് എന്നിവർ പ്രവർത്തിക്കുന്നു.