പൊതിച്ചോറിൽ 'മന്ന' ഒരുക്കി

പൊതിച്ചോറിൽ 'മന്ന' ഒരുക്കി

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കരുണയിൻ കരം പദ്ധതിയുടെ ഭാഗമായി വിശക്കുന്നവർക്ക് ആഹാരം നല്കുന്ന  പൊതിച്ചോർ വിതരണം (മന്ന) നടന്നു. 

തിരുവനന്തപുരം മെഡിക്കൽ കോളേജ്, RCC എന്നിവിടങ്ങളിൽ  അർഹരായ 500 ല്‍ അധികം പേർക്ക് പൊതിച്ചോർ വിതരണം ചെയ്തു. CEM ജനറൽ പ്രസിഡന്റ് പാസ്റ്റർ സാംസൺ പി തോമസിന്റെ അധ്യക്ഷതയിൽ പാസ്റ്റർ സാം റ്റി മുഖത്തല ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ് , ജോയിൻ സെക്രട്ടറി  സന്തോഷ് കൊറ്റാമം, ജോയിൻ ട്രഷറർ  ബോബി മാത്യു, പാസ്റ്റർ വിൻസൻറ് മാത്യു , ഇവാ.എബി ബേബി എന്നിവരും ജനറൽ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

ജനറൽ കോർഡിനേറ്റർ പാസ്റ്റർ സാം ജി കോശി, വൈസ് പ്രസിഡണ്ട് പാസ്റ്റർ ജോമോൻ കോശി, തിരുവനന്തപുരം റീജിയൻ കോർഡിനേറ്റർ പാസ്റ്റർ വിമൽ പ്രദീപ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. 

Advertisement