കരിസ്മ ക്രൂസേഡിന് അനുഗ്രഹീത തുടക്കം
തിരുവല്ല: ഐപിസി യുടെ കേരളത്തിലെ ഏറ്റവും വലിയ സഭകളിൽ ഒന്നായ തിരുവല്ല പ്രയർ സെന്റർ സഭയുടെ 32-ാമത് വാർഷിക കൺവൻഷൻ - കരിസ്മ ക്രൂസേഡ് ആരംഭിച്ചു.
മഞ്ഞാടി റെയിൽവേ ക്രോസിന് സമീപം പ്രയർ സെന്റർ സ്റ്റേഡിയത്തിൽ ജനു.28 ഇന്നു രാവിലെ നടന്ന പ്രഥമ യേഗത്തിൽ സഭാ സ്ഥാപകനും സീനിയർ പാസ്റ്ററുമായ പാസ്റ്റർ രാജു പൂവക്കാല ഉദ്ഘാടനം നിർവ്വഹിച്ചു.
പാസ്റ്റർ അനീഷ് കൊല്ലം പ്രസംഗിച്ചു.
സുവിശേഷകൻ ജിബിൻ പൂവക്കാല ഗാനശ്രുശ്രുഷകൾക്കു നേതൃത്വം നൽകി. പാസ്റ്റർമാരായ കെ കെ ചെറിയാൻ, സാംകുട്ടി ചാക്കോ നിലമ്പൂർ, അലക്സാണ്ടർ തോമസ്, ബെന്നി ജോൺ, ഷെറി കോശി, മനീഷ് കുമാർ, സിൽജു വർഗീസ്, പി അതിരൂപൻ, തോമസ് മാത്യു, കെ പി സെബാസ്റ്റ്യൻ, സി വി ജോൺ, ജയ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. വര്‍ഗീസ് മാമൻ, ജോസ്പ്രകാശ് എന്നിവർ ആശംസകൾ അറിയിച്ചു. നൂറുകണക്കിന് പ്രിയപ്പെട്ടവർ പങ്കെടുത്തു.
ഫെബ്രുവരി 4 വരെ പകലും രാത്രിയുമായി നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ രഞ്ജിത്ത് കോട്ടയം, ഷാജി എം. പോൾ, തോമസ് മാമ്മൻ, അനീഷ് തോമസ്, ഷിബു തിരുവനന്തപുരം, പ്രിൻസ് തോമസ്, രാജേഷ് ഏലപ്പാറ, ഫെയ്ത്ത് ബ്ലെസ്സൻ, അരുൾ തോമസ് ഡൽഹി, സാം മാത്യു എന്നിവർ വിവിധ യോഗങ്ങളിൽ ദൈവവചനം പ്രസംഗിക്കും. പാസ്റ്റർ കെ.സി. ജോൺ സമാപന സന്ദേശം നൽകും.
പൊതുയോഗങ്ങൾ രാവിലെ 10 നും വൈകിട്ട് 6 നും, ഞായർ മുതൽ ശനി വരെ രാവിലെ പത്തിനും വൈകിട്ട് ആറിനും പൊതുയോഗങ്ങൾ നടക്കും. വെള്ളിയാഴ്ച 1.30ന് സ്നാന ശുശ്രൂഷ ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ എട്ടുമണിക്ക് സമാപന യോഗം നടക്കും. പ്രയർ സെന്റർ വോയിസ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കും. യോഗാനന്തരം വാഹന സൗകര്യം ഉണ്ടായിരിക്കുമെന്ന് പാസ്റ്റർ രാജു പൂവകാല, സെക്രട്ടറി ജോസ് സക്കറിയ എന്നിവർ അറിയിച്ചു.