'OH...Awake യൂത്ത് ഇവൻ്റ് എടക്കരയിൽ ഏപ്രിൽ 9,10 തിയതികളിൽ

'OH...Awake  യൂത്ത് ഇവൻ്റ്  എടക്കരയിൽ ഏപ്രിൽ 9,10 തിയതികളിൽ

നിലമ്പൂർ : ഐപിസി നിലമ്പൂർ നോർത്ത് സെൻ്ററിൻ്റെയും സെൻ്റർ പുത്രികാ സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 9, 10 തിയതികളിൽ 'OH...Awake എന്ന പേരിൽ യൂത്ത് ഇവൻ്റ് നടക്കും.

ഐപിസി ഇടക്കര സഭയിൽ നടക്കുന്ന സംഗമം സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് മാത്യു ഉദ്ഘാടനം ചെയ്യും.

പാസ്റ്റർ ജിഫി യോഹന്നാൻ, ഡോ. സജികുമാർ കെ.പി എന്നിവർ മുഖ്യ ക്ലാസുകൾ നയിക്കും.

യേശുവിനായി ഒരു തലമുറ മലബാറിൽ നിന്നും ഉണ്ടാകേണ്ടതിനും അഭിഷേകമുള്ള ഒരു തലമുറയുണ്ടാകേണ്ടതിനും ഈ സംഗമം ഉതകുമെന്ന് സംഘാടകർ പറഞ്ഞു.

ബ്രദർ മോസസ് ടൈറ്റസ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. പാസ്റ്റർ തോമസ് കെ. വർഗീസ്, സുനിൽ ജോൺ, ലിനു റോബി എന്നിവർ നേതൃത്വം നല്കും.