ഐപിസി സോഷ്യൽ വെൽഫയർ ബോർഡ് ശുശ്രൂഷക സഹായ പദ്ധതിയിലേക്ക് ആദ്യ സംഭാവന നൽകി കുഞ്ഞുമോൻ സാമുവേൽ
കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫയർ ബോർഡ് നടപ്പിലാക്കുന്ന ശുശ്രൂഷകന്മാർക്കുള്ള സഹായ പദ്ധതിയ്ക്ക് തുടക്കമായി. ദീർഘകാലം സഭ ശുശ്രൂഷയിലായിരുന്ന എഴുപത് വയസിനു മുകളിലുള്ള ഐപിസി യുടെ അംഗീകൃത പാസ്റ്റർമാരെ പ്രതിമാസം സഹായിക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയിലേയ്ക്കായി ആദ്യ സംഭാവന, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയനായ കുഞ്ഞുമോൻ സാമുവേൽ (ന്യൂയോർക്) നൽകി തുടക്കം കുറിച്ചു. ഐപിസി ശാലേം പെന്തെക്കോസ്തൽ ടാബർനാക്കിൾ ന്യൂയോർക്ക് സഭാംഗമാണ് കുഞ്ഞുമോൻ ശാമുവേൽ.
ചെറുപ്രായത്തിൽ തന്നെ പ്രേഷിത പ്രവർത്തനത്തിൽ സജീവമായി നിൽക്കുകയും വിവിധ ഇടങ്ങളിൽ സഭകൾ സ്ഥാപിക്കുകയും, ഏറെ കഷ്ട്ടങ്ങൾ അനുഭവിക്കുകയും ചെയ്ത തീർത്തും അർഹരായ 200 ലേറെ ശുശ്രൂഷകരാണ് ഐപിസി കേരള സ്റ്റേറ്റിന് കീഴിലുള്ളത്. മറ്റു വരുമാന മാർഗങ്ങൾ ഇല്ലാതെ കഷ്ടപ്പെടുന്ന ഇവരുടെ ദൈനംദിന ആവശ്യങ്ങൾക്കായി ചെറിയൊരു കൈത്താങ്ങൽ നൽകുന്നതാണ് ഈ പദ്ധതി.
'തോമസ് കെ. വർഗീസ് വിധവ സഹായ പദ്ധതി'യ്ക്ക് തുടക്കമായി
കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫയർ ബോർഡ് നടപ്പിലാക്കുന്ന 'തോമസ് കെ.വർഗീസ് വിധവ സഹായ പദ്ധതി' യ്ക്കു തുടക്കമായി. ശുശ്രൂഷയിലിരിക്കെ നിത്യതയിൽ ചേർക്കെപ്പെട്ട 18 പാസ്റ്റർമാരുടെ ഭാര്യമാർക്കാണ് രണ്ടാം ഘട്ടത്തിൽ പ്രതിമാസ വിധവ പെൻഷൻ നൽകുന്നത്. ഐപിസി ഒക്കലഹോമ ഹെബ്രോൻ സഭാംഗമായ തോമസ് കെ. വർഗീസും കുടുംബവും നല്കിയ പദ്ധതിക്കായുള്ള തുകയും ആലപ്പുഴയിലെ വെസ്റ്റ് സെന്ററിൽ നിന്നുള്ള വൺ റുപ്പീ ചലഞ്ച് പ്രഥമ തുകയും ഐപിസി കേരള സ്റ്റേറ്റിന് നൽകി.
കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിൽ ഐപിസി സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജിൽ നിന്നും ഏറ്റുവാങ്ങി. ഇതുകൂടാതെ ഒന്നാം ഘട്ടമായി നിത്യതയിൽ ചേർക്കെപ്പെട്ട 14 പാസ്റ്റർമാരുടെ ഭാര്യമാർക്ക് സെപ്റ്റംബർ മുതൽ സഹായം നൽകിവരുന്നുണ്ട്. പ്രതിമാസം 2000 രൂപയാണ് നൽകിവരുന്നത്.
പ്രമുഖ മാധ്യമ പ്രവർത്തകനായ ജോർജ് മത്തായി സിപിഎ യുടെ കുടുംബം സ്പോൺസർ ചെയ്യുന്ന സ്മൈൽ പ്രോജക്ട് പദ്ധതിയുടെ ഭാഗമായുള്ള ആട് വളർത്തൽ പദ്ധതിയുടെ വിതരണവും പൂർത്തിയായി. മൂന്നാം ഘട്ടമായി ആറ് കുടുംബങ്ങൾക്കാണ് പദ്ധതി നല്കിയത്.
ചരിത്രത്തിലാദ്യമായാണ് ഐപിസി യിൽ വിധവ പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതെന്ന് പാസ്റ്റർ കെ.സി. തോമസ് പറഞ്ഞു. ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രെട്ടറി ഡാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യസന്ദേശം നൽകി. സ്റ്റേറ്റ് ട്രഷറർ പി.എം. ഫിലിപ്പ്, ജോയിന്റ് സെക്രെട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട്, ജെയിംസ് ജോർജ്, പാസ്റ്റർ ജിജി തെക്കേടത്ത്, വൈസ് ചെയർമാൻ ജോസ് ജോൺ കായംകുളം, ഓഫീസ് മാനേജർ മാത്യൂസ് വർഗീസ്, പാസ്റ്റർ മനു ആലപ്പുഴ എന്നിവർ പങ്കെടുത്തു.
ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫയർ ബോർഡ് നടപ്പിലാക്കുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷിച്ച എല്ലാ പാസ്റ്റർമാർക്കുമുള്ള പോളിസി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പാസ്റ്റർ എബ്രഹാം ഉമ്മനാണ് സൗജന്യ ഇൻഷുറൻസ് പദ്ധതിയ്ക്ക് ആവശ്യമായ മുഴുവൻ തുകയും നൽകിയത്.
സജി മത്തായി കാതേട്ട് (ചെയർമാൻ), ജോസ് ജോൺ കായംകുളം (വൈസ് ചെയർമാൻ), ബേസിൽ അറക്കപ്പടി (സെക്രട്ടറി), പാസ്റ്റർ ബോബൻ ക്ലീറ്റസ് (ജോയിൻ സെക്രട്ടറി) , ജോബി എബ്രഹാം (ട്രഷറർ), പാസ്റ്റർ ജോൺസൺ കുര്യൻ (കോഡിനേറ്റർ), ജോർജ് തോമസ് (ഫിനാൻസ് കോഡിനേറ്റർ), പാസ്റ്റർ വർഗീസ് ബേബി (സ്പിരിച്വൽ മെന്റർ) തുടങ്ങിയവർ അടങ്ങുന്ന സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വെസ്ലി മാത്യു (ഡാളസ്) ആണ് ഡയറക്ടർ. സോഷ്യൽ വെൽഫെയർ ബോർഡിന്റെ പ്രവർത്തനങ്ങൾക്കായി കൗൺസിൽ അംഗങ്ങളെ കൂടാതെ എല്ലാ ജില്ലകളിലും കോർഡിനേറ്റരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.
Advertisement