കാത്തലിക് സംഘടനയുടെ എഫ്സിആർഎ രജിസ്ട്രേഷൻ കേന്ദ്രം റദ്ദാക്കി
ചെന്നൈ: ക്രൈസ്തവ സന്നദ്ധ സംഘടനക ൾക്കുനേരെ വീണ്ടും കേന്ദ്രസർക്കാരിന്റെ കുടന്നാക്രമണം. തമിഴ്‌നാട് കത്തോലിക് ബിഷപ്സ് കോൺഫെറൻസിനു കീഴിലുള്ള തമിഴ്‌നാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേ ഷൻ ആക്ട് (എഫ്‌സിആർഎ) രജിസ്ട്രേഷൻ ആഭ്യന്തരമന്ത്രാ ലയം റദ്ദാക്കി. വിദേശ സംഭാ വന നിയന്ത്രണ നിയമം ലംഘി ച്ചെന്ന് ആരോപിച്ചാണ് നടപടി.
തമിഴ്‌നാട് സോഷ്യൽ സർവീ സ് സൊസൈറ്റി 'സാമൂഹിക' സംഘടനയായി രജിസ്റ്റർ ചെയ്തി ട്ടുണ്ട്. ഇത്തരത്തിലുള്ള സംഘ ടനകൾക്ക് സാമൂഹിക, വിദ്യാ ഭ്യാസ, മത, സാമ്പത്തിക, സാം സ്കാരിക പരിപാടികൾക്കായി വി ദേശ സംഭാവനകൾ സ്വീകരി ക്കാം. ഇതിന് എഫ്സിആർഎ രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്ട്രേഷൻ റദ്ദാക്കിയതോടെ സൊസൈറ്റിക്ക് വിദേശത്തുനി ന്നുള്ള സംഭാവനകൾ സ്വീകരി ക്കാനാകില്ല.
ക്രിസ്ത്യൻ സന്നദ്ധ സംഘടനയായ വേൾഡ് വിഷൻ ഇന്ത്യ യുടെ എഫ്‌സിആർഎ രജിസ് ട്രേഷൻ ജനുവരി 20ന് കേന്ദ്ര സർക്കാർ അസാധുവാക്കിയതി ന് പിന്നാലെയാണിത്.