പാസ്റ്റർ കെ എം ജോസഫ്: യുവജനങ്ങൾക്കു ഉണർവ്വും ഉത്സാഹവും 

പാസ്റ്റർ കെ എം ജോസഫ്: യുവജനങ്ങൾക്കു ഉണർവ്വും ഉത്സാഹവും 

പാസ്റ്റർ കെ എം ജോസഫ്: യുവജനങ്ങൾക്കു ഉണർവ്വും ഉത്സാഹവും 

പാസ്റ്റർ വി.പി ഫിലിപ്പ്‌ അനുസ്മരിക്കുന്നു

യുവജനങ്ങൾക്കു എന്നും മാതൃകയും ആവേശവുമായിരുന്നു പാസ്റ്റർ കെ എം  ജോസഫിന്റെ ജീവിതവും ശുശ്രൂഷയും. പെന്തെക്കൊസ്തു യുവജന സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി ഞാൻ പ്രവർത്തിക്കുമ്പോഴാണ് പാസ്റ്റർ കെ എം ജോസഫിനെ അടുത്ത് അറിയുന്നത്. നിരവധി മീറ്റിങ്ങുകളിൽ ഒരുമിച്ചു ശുശ്രൂഷിപ്പാൽ അവസരങ്ങൾ ദൈവം തന്നു.
ഒരിക്കൽ പെരുമ്പാവൂരിൽ നടന്ന സെന്റർ യുവജന ക്യാമ്പിൽ വചന ശുശ്രൂഷ കഴിഞ്ഞു ഞാൻ ഇരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു "ബ്രദർ ഇങ്ങനെതന്നെ ധൈര്യമായി വചനം പറയണം. ആരെയും ഭയപ്പെടരുത്. നമ്മെ ഏല്പിച്ചത്  ശക്തമായി അവതരിപ്പിക്കണം." ഉപദേശമായി തുടർന്നു "നല്ലൊരു വാഹനത്തിൽ ഡ്രൈവറുമായി യാത്രചെയ്യണം. നമുക്ക് കിട്ടുന്ന ഫ്രീ ടൈം പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമായി കണ്ടെത്തണം. ഞാൻ യാത്രയിൽ അങ്ങനെയാണ്”
എന്നെ അദ്ദേഹം സ്നേഹിക്കയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 
 2009 ൽ ഞങ്ങളുടെ പി വൈ പി എ സ്റ്റേറ്റ് പ്രവർത്തനങ്ങൾ കെ എം ജോസഫ് പാസ്റ്ററാണ് ഉദ്‌ഘാടനം ചെയ്തത്. ഹ്ര്യദ്യമായ സഹകരണവും പ്രചോദനവും ഞങ്ങൾക്ക് നൽകി.

എന്റെ ചെറുപ്പം മുതൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ ഞാൻ ആകൃഷ്ടനായിരുന്നു. ഒരു ക്രിസ്ത്യൻ ലീഡർ എന്ന നിലയിൽ പാസ്റ്റർ കെ  എം  ജോസഫ് ഉത്കൃഷ്ട വ്യക്തിത്വം ആയിരുന്നു. പ്രാർത്ഥനയ്ക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഉറച്ച ആഹ്വാനങ്ങൾ കേൾവിക്കാരുടെ ഹൃദയങ്ങളിൽ ആവേശകരമായി. പ്രസംഗങ്ങൾ തീവ്രവും ഉന്നവുമുള്ളതായിരുന്നു. ആത്മീയ യുദ്ധത്തിന് തയ്യാറാകാൻ ദൈവജനത്തെയും ദൈവദാസന്മാരെയും ഉത്സാഹിപ്പിച്ചു.
വേദപുസ്തക ഉപദേശങ്ങൾ സ്ഥാപിക്കാൻ അദ്ദേഹം സമർത്ഥനായിരുന്നു. മന്ദമരുതി സെമിനാരിയിൽ ഞാൻ ഉണ്ടായിരുന്ന സമയത്തെ ശക്തമായ ഗ്രാഡുവേഷൻ മെസ്സേജ് ഇപ്പോഴും ഓർക്കുന്നു. സഭാ പ്രശ്നങ്ങളിൽ താൻ അന്ന്  മാനസീകമായി ക്ഷീണിതൻ ആയിരുന്നെങ്കിലും ഭാരത സുവിശേഷീകരണം എന്ന ദർശനത്തിലൂന്നി പ്രസംഗിച്ചു. 
ഞാൻ മുൻപ് ശുശ്രൂഷിച്ച ഐ പി സി ഫിലാഡൽഫിയ കഞ്ഞിക്കുഴിയിൽ കോവിഡ് കാലത്തു ഒരു  ഞായറാഴ്ച സൂം പ്ലാറ്റുഫോമിൽ അനുഗ്രഹിക്കപ്പെട്ട വചന ശുശ്രൂഷ നടത്തുകയും ആ കാലത്തു പല വിവാഹ ശുശ്രൂഷകൾ ആശീർവദിക്കയും ചെയ്തു.
പല സന്ദർഭങ്ങളിലും തുറന്നു സംസാരിച്ചിട്ടുള്ള അദ്ദേഹം മുൻപേ നടന്ന ഒരു നല്ല നേതാവായിരുന്നു. തന്റെ വേർപാടിൽ വേദനിക്കുന്ന അമ്മാമയെയും മക്കളെയും കൊച്ചുമക്കളെയും ദൈവം ആശ്വസിപ്പിക്കട്ടെ.

Advertisement