മല്ലപ്പള്ളി യുപിഎഫ് വിദ്യാർത്ഥി സമ്മേളനവും പാസ്റ്റർമാർക്ക് സ്വീകരണവും 

മല്ലപ്പള്ളി യുപിഎഫ് വിദ്യാർത്ഥി സമ്മേളനവും പാസ്റ്റർമാർക്ക് സ്വീകരണവും 

മല്ലപ്പള്ളി :  യു പി എഫ് ന്റെ നേതൃത്വത്തിൽ വർഷംന്തോറും നടത്തി വരുന്ന വിദ്യാർത്ഥികൾക്കുള്ള മാർഗനിർദേശ ക്ലാസും ,  സ്ക്കൂൾകിറ്റ് വിതരണവും മല്ലപ്പള്ളി വെസ്റ്റ് ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല) ഹാളിൽ മെയ് 25ന് നടന്നു ജനറൽ സെക്രട്ടറി പാസ്റ്റർ സാം പി ജോസഫ് അധ്യക്ഷ വഹിച്ചു. പ്രസിഡന്റ് പാസ്റ്റർ ടി.വി. പോത്തൻ  ഉദ്ഘാടനം ചെയ്തു. പാസ്റ്റർ പി.ജെ. തോമസ് ക്ലാസുകൾ നയിച്ചു. ജൂൺ 8നു സുവാർത്ത സെന്ററിൽ  നടന്ന  പ്രത്യേക സമ്മേളനത്തിൽ പാസ്റ്റർമാർക്ക് സ്വീകരണവും, യാത്രയയപ്പും  നൽകി. പാസ്റ്റർ റോണി പോത്തൻ (ബീഹാർ )എന്നിവർ മുഖ്യ സന്ദേശം നൽകി. സഹോദരൻമാരായ മാത്യു ജോൺ,ബെന്നി കൊച്ചുവടക്കേൽ, എം . എ.ഫിലിപ്പ്,  പാസ്റ്റർമാരായ ടി എം വറുഗീസ്, ഐസക്ക് തോമസ്, എ ഡി ജോൺസൻ, ബിനോയ്‌ മാത്യു, സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

പാസ്റ്റർ എൻ.എ. ബെന്നി (AG പാത്താമുട്ടം) യ്ക്ക് യാത്രയയപ്പും പാസ്റ്റർ ജോൺ തോമസ് (IPC സീയോൻ പുരം), പാസ്റ്റർ സതീഷ് മാത്യു (IPC ചെങ്ങരൂർ), പാസ്റ്റർ ഷാജി ടി. ജോയ് (AG ആനിക്കാട്), സിബി മോൻ പി.ജെ (ദി ചർച്ച് ഓഫ് ഗോഡ് കല്ലുമല ) എന്നിവർക്ക് സ്വീകരണവും നൽകി.

Advertisement