സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് വയനാട്ടിലെ ചൂരൽമലയിലും കൊയിലേരിയിലും

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് വയനാട്ടിലെ ചൂരൽമലയിലും കൊയിലേരിയിലും

വാർത്ത: കെ. ജെ. ജോബ് വയനാട്

കൽപ്പറ്റ: . സി. പി.എഫ് വയനാട് മെഡിക്കൽ മിഷൻ, കോയമ്പത്തൂർ ബഥനി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ , താബോർഹിൽ റിവർവ്യു റിട്രീറ്റ് സെൻ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചൂരൽമലയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കുന്നു. ചൂരൽമല സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് കോമ്പൗണ്ടിൽ ഒക്ടോ. 9 ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെയും ക്യാമ്പ്. 11,12 തീയതികളിൽ താബോർഹിൽ റിവർവ്യു റിട്രീറ്റ് സെൻ്ററിൽ നടക്കും. കൂടാതെ മക്കിമലയിലും, തോൽപ്പെട്ടിയിലും ആണ് ക്യാമ്പുകൾ നടക്കുന്നത്.

വിവിധ മെഡിക്കൽ ഡിപ്പാർട്ട്മെൻ്റിലെ   പരിചയസമ്പന്നരായ സ്പെഷലിസ്റ്റ് ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നു സൗജന്യമായി മരുന്നുകളും നൽകുന്നു. ഹൃദ്രോഗ വിദഗ്ദരും ക്യാൻസർ രോഗ വിദ്ധഗ്ദരുമടക്കമുള്ളവരുടെ സേവനങ്ങളും ലഭ്യമാണ്. ശ്രീചിത്തിരയിലെ മുൻ ലക്ചററും ഹൃദ്‌രോഗ വിദഗ്ധനുമായ ഡോ. കെ. മുരളീധർ, പാസ്റ്റർമാരായ ജോയി മുളയ്ക്കൽ,  കെ. ജെ. ജോബ്, ജോഷി ജേക്കബ്ബ്, വി.സി. ജേക്കബ്ബ് , വർഗ്ഗീസ് ചാക്കോ എന്നിവർ വിവിധ സ്ഥലങ്ങളിലെ ക്യാമ്പിൻ്റെ കോഡിനേഷന് നേതൃത്വം നൽകും.

Advertisement

Advertisement