ആലപ്പുഴയിൽ മുറ്റത്ത് കൺവൻഷനും സംഗീത സായാഹ്നവും ജനു. 23 മുതൽ

ആലപ്പുഴ: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് ഇവാഞ്ചലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ ത്രിദിന മുറ്റത്ത് കൺവൻഷൻ, സംഗീത സായാഹ്നം, ബോധവൽക്കരണ പരിപാടികൾ ജനുവരി 23 മുതൽ 25 വരെ തിരുവമ്പാടി, പട്ടോളി മാർക്കറ്റ്, പൊങ്ങ എന്നിവിടങ്ങളിൽ നടക്കും.
ഐ.പി.സി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ് ഉത്ഘാടനം നിർവഹിക്കും.
പാസ്റ്റർമാരായ അനീഷ് കാവാലം, ഡെന്നി പോൾ, കെ ജെ മാത്യു നിലമ്പൂർ എന്നിവർ സന്ദേശങ്ങൾ നൽകും.
രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1വരെ പരസ്യയോഗങ്ങൾ, സ്കിറ്റ് അവതരണം, ബോധവൽക്കരണ പരിപാടികൾ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കും.
വൈകിട്ട് 5.30 മുതൽ രാത്രി 9. വരെ മുറ്റത്ത് കൺവൻഷനും സംഗീത സായാഹ്നവും നടക്കും.
ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് ഇവാഞ്ചലിസം ബോർഡ് ഭാരവാഹികളായ പാസ്റ്റർ ചാക്കോ ജോർജ്, പാസ്റ്റർ മോൻസി തോമസ്, പാസ്റ്റർ മാത്യു ബെഞ്ചമിൻ, പാസ്റ്റർ സി.ജെ ഷിജുമോൻ, ബ്രദർ മാത്യു ജെയിംസ് എന്നിവർ നേതൃത്വം നൽകും.