പരസ്യമായി ക്രിസ്തുമത വിശ്വാസിയാണെന്ന് പറഞ്ഞാൽ ഭീഷണിയും മർദ്ദനവും
ഛത്തീസ്ഗഡിൽ ക്രൈസ്തവ പീഡനം തുടർക്കഥ എന്ന് മലയാളി പാസ്റ്റർ. വിശ്വാസിയായിരിക്കുക എന്നതും വിശ്വാസം പ്രകടിപ്പിക്കുക എന്നതും വെല്ലുവിളിയാണെന്നും പരസ്യമായി ക്രിസ്തുമത വിശ്വാസിയാണെന്ന് പറഞ്ഞാൽ ഭീഷണിയും മർദനവും ഉണ്ടാക്കുന്നതായി പാസ്റ്റർ വെളിപ്പെടുത്തിയതായി മനോരമ റിപ്പോർട്ട് ചെയ്തു.
വീടുകളിലേക്ക് ഇരച്ചെത്തുന്ന ചില സംഘങ്ങൾ പരസ്യമായി വെല്ലുവിളിക്കും. പൊലീസിൽ പരാതിപ്പെടാൻ കഴിയില്ല. വസ്തുത നോക്കാതെ പൊലീസ് നടപടി എടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പരസ്യമായ വിശ്വാസ പ്രഘോഷണം ഒരിടത്തും സാധ്യമല്ലാത്ത സാഹചര്യമാണ് നോർത്ത് ഇന്ത്യയിൽ പലയിടത്തും.
കന്യാസ്ത്രികൾ ജയിലിലായത് ഇത്തരം വിഷയങ്ങൾ വ്യാപകമായി ചർച്ചയാക്കപ്പെടുന്നതിന് കാരണമായിട്ടുണ്ട്


