നിലമ്പൂർ പാലേമാട് താമരക്കുളത്ത് പാസ്റ്റർ ഐ. ജോർജുകുട്ടി (75) കർതൃസന്നിധിയിൽ

നിലമ്പൂർ പാലേമാട് താമരക്കുളത്ത് പാസ്റ്റർ ഐ. ജോർജുകുട്ടി (75) കർതൃസന്നിധിയിൽ

മലപ്പുറം: നിലമ്പൂർ എടക്കര - പാലേമാട് താമരാക്കുളത്ത്  പാസ്റ്റർ. ഐ ജോർജ്കുട്ടി  (75) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലുമായി കഴിഞ്ഞ 50 ലധികം വർഷങ്ങൾ  കർതൃവേലയിൽ വ്യാപൃതനായിരുന്നു. ഓഗസ്റ്റ് മൂന്നിന് വൈകിട്ട് ആറു മുതൽ പാലേമാട് ഭവനത്തിൽ മൃതദേഹം എത്തുന്നതും, ഓഗസ്റ്റ് നാലിന് തിങ്കൾ രാവിലെ 10 മുതൽ എടക്കര കരുനെച്ചി ശാരോൻ ഫെലോഷിപ്പ് ചർച്ച് ഹാളിൽ ശുശ്രൂഷകൾ ആരംഭിച്ച് മുപ്പിനി ശാരോൻ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

ഭാര്യ : മോളി ജോർജ്കുട്ടി
മക്കൾ : ബ്ലെസ്സൺ ജോർജ് (കുവൈറ്റ് ), ബ്രൈറ്റ് ജോർജ്  (ദുബായ് ).
മരുമക്കൾ : ജെബാ ബ്ലെസ്സൺ (കുവൈറ്റ് ) l,   ട്വിങ്കിൾ ബ്രൈറ്റ് (കണ്ണൂർ ). പരേതന് രണ്ട് കൊച്ചുമക്കളും ഉണ്ട്.

വാർത്ത: പാസ്റ്റർ ബിജു സാമുവൽ എടക്കര