എടത്വ വടക്കേറ്റം ഇവാ. ജോസ് പ്രകാശ് (56) കർത്തൃസന്നിധിയിൽ
തിരുവല്ല: നെടുമ്പ്രം ഗോസ്പൽ സെന്റർ സഭാംഗം എടത്വ വടക്കേറ്റം ഇവാ. ജോസ് പ്രകാശ് (56) നിര്യാതനായി. സംസ്‌കാരം ജൂലൈ 2 വ്യാഴാഴ്ച്ച രാവിലെ 8ന് നെടുമ്പുറം ഗോസ്പൽ സെന്ററിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് സഭാ സെമിത്തേരിയിൽ.
കുട്ടനാടൻ മേഖലകളിൽ ബോട്ട് മാർഗ്ഗം യാത്ര ചെയ്ത് ഉൾപ്രദേശങ്ങളിൽ സുവിശേഷ പ്രചാരണം നടത്തിയ സുവിശേഷകനായിരുന്ന ജോസ്. സ്വന്തം സമ്പാദ്യം മുഴുവർ സുവിശേഷ പ്രവർത്തനത്തിനായി ചെലവഴിച്ച സുവിശേഷ പ്രവർത്തകനായിരുന്നു.
ഭാര്യ: എലിയാമ സൈമൺ, മക്കൾ:ജോയൽ വി. ജോസ്,.ജോസ്ലിൻ വി. ജോസ്.

