വയനാട് മാനന്തവാടി കാട്ടിമൂല തേവർപാടം ജോസ് (80) നിര്യാതനായി
വയനാട്: മാനന്തവാടി കാട്ടിമൂല- മാമ്പ ഐ.പി.സി.സഭാoഗം തേവർപാടം ജോസ് (80) നിര്യാതനായി. സംസ്കാരം: 16 ബുധൻ രാവിലെ 9 മുതൽ മാമ്പ ഐ.പി.സി ഹാളിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30 ന് സഭാ സെമിത്തേരിയിൽ നടക്കും.
കത്തോലിക്കാ സഭാ അംഗവും പൊതുകാര്യപ്രസക്തനുമായിരുന്ന തേവർപാടം ജോസ്, വയനാട് മാമ്പയിൽ ഐ.പി.സി.യുടെ പ്രവർത്തനമാരംഭിച്ച സമയത്ത് രക്ഷിക്കപ്പെടുകയും സഭയുടെ ഭാഗമായി മാറുകയും സഭാ സ്ഥാപനത്തിന് മുൻകൈയെടുക്കുകയും ചെയ്തു. മുൻ കോൺഗ്രസ് നേതാവും വോളിബോൾ അസോസിയേഷൻ മുൻ ജില്ലാ പ്രസിഡണ്ടും കാട്ടിമൂല ക്ഷീരോല്പാദക സഹകരണ സംഘം മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: ലീലാമ്മ.
മക്കൾ: ദീപ, ദിലീപ്, ദീപക്.
മരുമക്കൾ: സജി, സ്നോവി, ലിഡിയ.
വാർത്ത: കെ.ജെ.ജോബ് വയനാട്
Advertisement


































































