പാസ്റ്റർ എം.എ. ആന്റണിയുടെ ഭാര്യ ഏലിയാമ്മ ആൻ്റണി (66) കർതൃസന്നിധിയിൽ

പാസ്റ്റർ എം.എ. ആന്റണിയുടെ ഭാര്യ ഏലിയാമ്മ ആൻ്റണി (66) കർതൃസന്നിധിയിൽ

പെരുമ്പാവൂർ: വേങ്ങൂർ ചുണ്ടക്കുഴി പാസ്റ്റർ എം.എ. ആന്റണിയുടെ ഭാര്യ മൂക്കൻ വീട്ടിൽ ഏലിയാമ്മ ആൻ്റണി (66) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം കുറുപ്പുംപടി ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ 
മെയ് 26 തിങ്കളാഴ്ച രാവിലെ 11ന് ചുണ്ടകുഴിയിൽ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 4ന് മലമുറി സെമിത്തേരിയിൽ.

മക്കൾ: പാസ്റ്റർ സാം ആൻ്റണി (ശാരോൻ ഫെലോഷിപ്പ് ചർച്ച്- മാങ്കുളം),  പാസ്റ്റർ സന്തോഷ് ആൻ്റണി (ശാരോൻ ഫെലോഷിപ്പ് ചർച്ച് -കരുളായി ) , സ്റ്റാൻലി ആൻ്റണി  
മരുമക്കൾ:   സോണിയ, സെലിൻ, സിൽബി.
പരേതക്ക് ഏഴ് കൊച്ചുമക്കളുണ്ട്.
ഭർത്താവിനോടൊപ്പം  മരട്, വെള്ളത്തൂവൽ, ക്രാരിയേലി, പള്ളിക്കര, ചുണ്ടകുഴി, ചെമ്മീൻക്കുത്ത്, തൊടുപുഴ, രായമംഗലം, പാത്തിപ്പാറ തുടങ്ങിയ ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭകളിൽ 28 വർഷങ്ങൾ സഭാ ശുശൂഷയിൽപങ്കാളിയായിട്ടുണ്ട്.

Advertisement