പാസ്റ്റർ കെ.സി പുന്നൂസ് (89) നിര്യാതനായി

പാസ്റ്റർ കെ.സി പുന്നൂസ് (89) നിര്യാതനായി

വാകത്താനം: ഇന്ത്യ റിവൈവൽ ഗോസ്പൽ മിഷൻ സ്ഥാപക പ്രസിഡൻറ് വള്ളിക്കാട്ട് കാരുചിറ വടക്കേതിൽ പാസ്റ്റർ കെ.സി. പുന്നൂസ് (89) നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 8 ന് വെള്ളിയാഴ്ച രാവിലെ 8 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 2 ന് വെള്ളത്തടം ഐആർജിഎം സെമിത്തേരിയിൽ.

 ഭാര്യ: പോത്താനിക്കാട് പടിഞ്ഞാറേക്കുടിയിൽ പരേതയായ സാറാമ്മ. ബോംബെ, ബറോഡ, അബുദാബി എയർപോർട്ട്, അലൈയിൻ എന്നിവിടങ്ങളിൽ ഫൈനാൻസ് മാനേജരായി ജോലി ചെയ്തിട്ടുണ്ട്.

അബുദബി പെന്തെക്കോസ്തൽ അസംബ്ലി, അലൈൻ പെന്തെക്കോസ്തൽ അസംബ്ലി എന്നീ സഭകളിൽ ജോലിയോടൊപ്പം സഭാശുശ്രൂഷകനായിരുന്നു. മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ്റെ സെക്രട്ടറിയായി പല പ്രാവശ്യം സേവനം ചെയ്തു. എംസിസി സൺഡേസ്കൂളിൻ്റെ സ്ഥാപകരിൽ ഒരാളുമായിരുന്നു.

മക്കൾ: ഡെനി പുന്നൂസ് (അബുദബി), റെന്നി പുന്നൂസ് (കൊട്ടാരക്കര), ഫെനി പുന്നൂസ് (ബാംഗ്ലൂർ), ഹെനി വർഗീസ് (യുകെ).

 മരുമക്കൾ: സുജ, മോനി കരിക്കം, ഷൈനി, വർഗീസ് ജോർജ് (യുകെ).

വാർത്ത: പാസ്റ്റർ കെ.വി സാമുവേൽ എറണാകുളം

Advertisement