പാസ്റ്റർ ഇ.വി. ജോണിൻ്റെ പിതാവ് ഇടയിലെ മുറിയിൽ എ.ജെ. വർഗീസ് (78) കർത്തൃസന്നിധിയിൽ
ഇരിട്ടി : സുൽത്താൻ ബത്തേരി എ.ജി. സെക്ഷൻ പ്രസ്ബിറ്ററും
വയനാട് -ചുള്ളിയോട് സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ഇ. വി. ജോണിന്റെ പിതാവ് ഇരിട്ടി പെരിങ്കിരി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം ഇടയിലെമുറിയിൽ എ. ജെ.വർഗീസ് (78) കർതൃ സന്നിധിയിൽ ചേർക്കപ്പട്ടു.
സംസ്കാരം ജൂലായ് 1ന് രാവിലെ 9 പെരിങ്കരിയിലുള്ള ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് അസംബ്ലീസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ.
ഭാര്യ: ശോശാമ്മ വർഗീസ്.
മക്കൾ: പാസ്റ്റർ ഇ.വി. ജോൺ, ഡെന്നി വർഗീസ്, മേഴ്‌സി മാത്യു.
മരുമക്കൾ: ഡെയ്സി ജോൺ, നിസ്സി ഡെന്നി, മാത്യു പന്തമാക്കൽ. പരേതന് ആറ് കൊച്ചുമക്കളുമുണ്ട്.
മലബാറിലെ കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകരിൽ ഒരാളായിരുന്ന എ.ജെ. വർഗ്ഗീസ് വള്ളിത്തോട് പെരിങ്കിരി അസംബ്ലീസ് ഓഫ് ഗോഡ് സഭാ ഭാരവാഹിയായി വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.
(വാർത്ത: കെ.ജെ.ജോബ് വയനാട് )
Advertisement




























































