പാസ്റ്റേഴ്സ് കുടുംബ സംഗമം മെയ് 22ന് ഇരിട്ടിയിൽ

പാസ്റ്റേഴ്സ് കുടുംബ സംഗമം മെയ് 22ന് ഇരിട്ടിയിൽ

കണ്ണൂർ: ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ മെയ്‌ 22 ബുധനാഴ്ച രാവിലെ 10 മുതൽ പുതിയങ്ങാടി എ.ജി ഹാളിൽ ഇരിട്ടി താലൂക്കിലെ പാസ്റ്റേഴ്സ് കുടുംബ സംഗമം നടക്കും.  പത്താം ക്ലാസ്സിലും, പന്ത്രണ്ടാം ക്ലാസ്സിലും വിജയികളായ ദൈവദാസൻമാരുടെ മക്കളെ ആദരിക്കുകയും, താലൂക്കിലെ പാസ്റ്റർമാരുടെ മകൾക്ക് വിദ്യാഭ്യാസ സഹായ വിതരണവും നടക്കും. പാസ്റ്റർ ജോയ് എബ്രഹാം നിലമ്പൂർ മുഖ്യസന്ദേശം നൽകും. താലൂക്ക് പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന്റെ പ്രസിഡണ്ട് പാസ്റ്റർ കെ.വി മാത്യു, സെക്രട്ടറി പാസ്റ്റർ ഷാജി ജോർജ്, ട്രഷറർ പാസ്റ്റർ പി.സി തങ്കച്ചൻ, പാസ്റ്റർ ജോമോൻ ജോസഫ്   എന്നിവർ നേതൃത്വം നൽകും.

Advertisement