മെഡിക്കൽ പ്രൊഫഷണലുകൾക്കായി പി.സി.എൻ.എ.കെ കോൺഫറൻസിൽ സെമിനാർ
വാർത്ത: നിബു വെള്ളവന്താനം
ന്യൂയോർക്ക്: ജൂലൈ 4 മുതൽ 7 വരെ ഹൂസ്റ്റണിൽ നടക്കുന്ന മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്നവർക്കായി മെഡിക്കൽ സെമിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നഴ്‌സ് പ്രാക്ടീഷണർമാർക്കും രജിസ്ട്രേഡ് നഴ്‌സുമാർക്കുമായി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് മെഡിക്കൽ ബ്രാഞ്ച് (യു.ടി.എം.ബി) ഹെൽത്ത് അംഗീകരിച്ച സി. ഇ ക്രെഡിറ്റുകൾ നേടുന്നതിന് ഈ അവസരം ഉപയോഗിക്കാം.
യുണൈറ്റഡ് സ്റ്റേറ്റ്സിലെയും, കാനഡയിലെയും മലയാളി പെന്തക്കോസ്ത് മെഡിക്കൽ പ്രൊഫഷണലുകൾക്ക് ലൈസൻസുകൾ നിലനിർത്തുന്നതിനായും, ഫെലോഷിപ്പിൻ്റെയും നെറ്റ്‌വർക്കിംഗിൻ്റെയും മികച്ച അപ്ഡേറ്റുകൾ നേടുവാനുമുള്ള അവസരവുമായിരിക്കും.
ഹൂസ്റ്റൺ ജോർജ് ആർ. ബ്രൗൺ കൺവെൻഷൻ സെന്ററിൽ നടക്കുന്ന 39 മത് കോൺഫറൻസിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നു. ഇതുവരെയും രജിസ്റ്റർ ചെയ്യുവാൻ സാധിക്കാത്തവർ എത്രയും വേഗം ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
മെഡിക്കൽ സെമിനാറിന്റെ കൂടുതൽ വിവരങ്ങൾക്ക്:
ഡോ. സാറാ എബ്രഹാം (832) 419.1928, സൂസൻ ജോസഫ് (832) 314.7597