വയനാടൻ ജനതയുടെ ആശങ്കകൾക്കൊപ്പം ഗുഡ്‌ന്യൂസും; ഏകദിന പ്രാർത്ഥന നാളെ മാർച്ച് 18ന് മാനന്തവാടിയിൽ

വയനാടൻ ജനതയുടെ ആശങ്കകൾക്കൊപ്പം ഗുഡ്‌ന്യൂസും; ഏകദിന പ്രാർത്ഥന നാളെ  മാർച്ച് 18ന് മാനന്തവാടിയിൽ

കോട്ടയം: ആശങ്കയിൽ ജീവിക്കുന്ന വയനാട്ടിലെ, പ്രത്യേകിച്ച് മലയോര മേഖലകളിലേയും, വനാതിർത്തി പ്രദേശങ്ങളിലെയും ജനങ്ങൾക്കായി,  പ്രാർത്ഥിക്കുന്നതിനും ആശ്വാസ വചനങ്ങൾ പങ്കുവയ്ക്കുന്നതിനും ഗുഡ്‌ന്യൂസിന്റെ ആഭിമുഖ്യത്തിൽ ഒരു ഏകദിന പ്രാർത്ഥന മാർച്ച് 18 തിങ്കളാഴ്ച നാളെ   രാവിലെ 10 മുതൽ ഉച്ചക്ക് 2വരെ മാനന്തവാടി കൊയിലേരി താബോർ ഹിൽ റിവർവ്യൂ റിട്രീറ്റ് സെന്ററിൽ നടക്കും. ജില്ലയിലെ ദൈവദാസന്മാരും വിശ്വാസി സമൂഹവും പങ്കെടുക്കും. 

വയനാട്ടിലെ ജനങ്ങളുടെ ആശങ്കകളും, വന്യമൃഗ ശല്യങ്ങളുടെ ഭീകരതയും, ഗുഡ്‌ന്യൂസ് വാരികയുടെ കഴിഞ്ഞ ലക്കങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതുമായി ബന്ധപെട്ടു നിരവധി ഫോൺ കോളുകളും, പ്രാർത്ഥന അപേക്ഷകളും ഓഫീസിൽ ലഭിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം വയനാട്ടിലെ വിവിധ പെന്തെക്കോസ്ത് സഭ ലീഡേഴ്‌സും ഗുഡ്‌ന്യൂസ് പ്രവർത്തകരും സൂം പ്ലാറ്റഫോമിൽ ഒരുമിച്ച് കൂടുകയും, സാഹചര്യങ്ങൾ ചർച്ച് ചെയ്യുകയും ചെയ്തിരുന്നു.

വയനാട്ടിലെ ഈ പ്രത്യേക സാഹചര്യത്തിൽ ഒന്നിച്ചിരുന്നു പ്രാർത്ഥിക്കുന്നതിനും ആശ്വാസ വചനങ്ങൾ പങ്കിടുന്നതിനും താല്പര്യമുള്ള ഏവരെയും ആത്മാർത്ഥമായി ക്ഷണിക്കുന്നു.. ഉച്ചഭക്ഷണം ക്രമീകരിക്കുന്നതാണ് 

വിവരങ്ങൾക്ക്: 9447545387, 94953 69248, 98476 69612

Advertisement