ഗോൾഡൻ ജൂബിലി നിറവിൽ ഐപിസി ബെഥേൽ കൈതമറ്റം; സുവിശേഷികരണ പദ്ധതിയ്ക്ക് തുടക്കമായി 

ഗോൾഡൻ ജൂബിലി നിറവിൽ ഐപിസി ബെഥേൽ കൈതമറ്റം; സുവിശേഷികരണ പദ്ധതിയ്ക്ക് തുടക്കമായി 
സുവിശേഷികരണ പദ്ധതി പാസ്റ്റർ സാം ജോർജ് പാസ്റ്റർ ജോയി പോളിന് നൽകി ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: ഐപിസി ബെഥേൽ കൈതമറ്റം സഭയുടെ ഗോൾഡൻ ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന സുവിശേഷികരണ പദ്ധതിയ്ക്ക് തുടക്കമായി. മലബാറിലും തീരദേശത്തുമുള്ള പത്ത് പുതിയ പ്രവർത്തനങ്ങളെ സഹായിക്കുന്ന പദ്ധതി, ഐപിസി മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് ഉത്‌ഘാടനം ചെയ്തു. പ്രതിമാസം അയ്യായിരം രൂപ വീതം മൂന്നു വർഷത്തേയ്ക്ക് നൽകുന്ന പദ്ധതിയാണിത്. സഭാ ശുശ്രൂഷകൻ പാസ്റ്റർ വിൻസി ജി. ഫിലിപ്പിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ ജൂബിലി ജനറൽ കൺവീനർ ബെന്നി പുള്ളോലിക്കൽ പ്രവർത്തനങ്ങളെ കുറിച്ച് വീശദികരിച്ചു. സഭ സെക്രട്ടറി സജി നടുവത്ര സ്വാഗതവും ട്രഷറർ ബിനോ വർക്കി കൃതജ്ഞതയും പറഞ്ഞു. പാസ്റ്റർ പി. എ. ചാക്കോ, എം.സി. ജേക്കബ് എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

സഭാംഗങ്ങളായ ഒൻപത് പേരാണ് പത്ത് പ്രവർത്തനങ്ങളെ സ്പോൺസർ ചെയ്തിരിക്കുന്നത്. നിലവിൽ വടക്കേന്ത്യ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ പ്രവർത്തങ്ങൾക്ക് സാമ്പത്തിക സഹായം സഭാ നൽകിവരുന്നുണ്ട്. ജൂബിലി സുവനീയർ പ്രകാശനവും വിദ്യാഭ്യാസ സഹായം ഉൾപ്പെടയുള്ള പ്രവർത്തനങ്ങളും മാർച്ചിൽ നടക്കും.

Advertisement