തിന്മയും കഷ്ടതയും

തിന്മയും കഷ്ടതയും

റവ. ഡോ. ഇട്ടി എബ്രഹാം

ല്ലാ സ്ഥലത്തും സമയത്തും വില്‌പനശാലകളിൽ സാധനങ്ങളുടെ 'വിലകൾ' മാറ്റുന്ന ചിലരുണ്ട്. അതിനാൽ മൂല്യമേറിയ തു മൂല്യമില്ലാത്തതായും, കുറഞ്ഞ വിലയുള്ളവയ്ക്ക് ഉയർന്ന തുക ആവശ്യപ്പെടുകയും ചെയ്യുന്നു. തി ന്മ ചെയ്യുന്നതും നന്മയിൽനിന്നു വിട്ടുനില്ക്കുന്നതും മോശമാണ്. നന്മയും തിന്മയും തമ്മിൽ കൂട്ടി ക്കുഴയ്ക്കുന്ന ധാർമികതന്ത്രത്തെ ദൈവം കുറ്റംവിധിക്കുന്നു: “തിന്മ യ്ക്കു നന്മയെന്നും നന്മയ്ക്കു തിന്മ യെന്നും പേരു പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കയ്പ്പിനെ മധുരവും മധുരത്തെ കയ്പ്പും ആക്കുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം" (യെശയ്യാവ് 5:20). എ

നന്മ സ്വീകരിക്കാനും തിന്മ തള്ളിക്കളയാനും ദൈവം തന്റെ ജനത്തോട് ആഹ്വാനം ചെയ്യുന്നു (ആമോസ് 5:14-15; റോമർ 16:19; 1 പത്രൊസ് 3:11; 3 യോഹന്നാൻ 11). ദൈവം പറയുന്നു: "തീയതിനെ വെ റുത്തു നല്ലതിനോടു പറ്റിച്ചേരുവിൻ" (റോമർ 12:9). ഈ ഭാഗങ്ങളിലെല്ലാം നന്മയും തിന്മയും തമ്മിലുള്ള വ്യ ത്യാസം നാം അറിയുന്നു. എന്നാൽ, പലപ്പോഴും വില രേഖപ്പെടുത്തി യിരിക്കുന്ന 'ടാഗു'കൾ നിരന്തരം മാറുന്ന സംസ്കാരത്തിൽ, ഇതു സ്വാഭാവികമായി സംഭവിക്കില്ല. നാം പതിവായി തിരുവെഴുത്തുകളിലേ ക്കു തിരിഞ്ഞ്, യഥാർഥ നന്മയും തിന്മയും തിരിച്ചറിയാൻ നമ്മുടെ മനസ്സിനെ പരിശീലിപ്പിക്കാൻ ദൈ വാത്മാവിനോട് ആവശ്യപ്പെടണം. വേദപുസ്ത‌കോപദേശങ്ങൾ له ഠിച്ചനുസരിക്കുന്നതിനെക്കുറിച്ചു ദൈവം പറയുന്നത് ഇങ്ങനെ: "കട്ടി യായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിയാൻ തഴക്കത്താൽ അഭ്യ സിച്ച ഇന്ദ്രിയമുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളൂ" (എബ്രായർ 5:14).

സത്താപരമായി തിന്മ, ദൈവ ത്തെ ദൈവമായി അംഗീകരിക്കാ തെ, മറ്റെന്തെങ്കിലും തൽസ്ഥാനത്തു സ്ഥാപിക്കുന്നു.

മറ്റുള്ളവരെ ദ്രോഹിക്കുന്നതാ ണു തിന്മയെന്നു മിക്കവരും മന സിലാക്കുന്നത്. കൂടുതൽ ദ്രോഹം ചെയ്യുന്നതു കൂടുതൽ തിന്മയായി ഗണിക്കുന്നു. കൊർണേലിയസ് പ്ലാന്റിംഗ് പാപത്തെക്കുറിച്ചുള്ള തന്റെ പുസ്‌തകത്തിൽ പരാമർശി ച്ചിരിക്കുന്നത്, 'അത് ആയിരിക്കേണ്ട രീതിയല്ല' തിന്മ എന്നതിനെ കൃത്യ മായി കുറിച്ചാൽ, നന്മയിൽ നിന്നുള്ള അടിസ്ഥാനപരവും വിഷമകരവുമാ യ അകല്ച്ചയാണ്. ദൈവത്തിന്റെ ധാർമികഹിതത്തെ ലംഘിക്കുന്ന തെന്തും തിന്മായി വേദപുസ്തകം ചിത്രീകരിക്കുന്നു. ധാർമിക തിന്മയു ടെ ഫലമായി കഷ്ടതയുണ്ടാകുന്നെ ങ്കിലും, മദ്യപിച്ചു വാഹനമോടിച്ച് അപകടം സൃഷ്ടിക്കുന്നതുപോലെ, അതു കഷ്ടതയിൽനിന്നു വ്യതിരി ക്തമാണ്. ദൈവത്തെ ദൈവമായി അംഗീകരിക്കാൻ കഴിയാത്തതിനെ തിന്മയെന്നു നിർവചിക്കാം. ഇക്കാ രണത്താൽ വേദപുസ്ത‌കം വിഗ്ര ഹാരാധനയെ ആത്യന്തിക പാപ മായി കണക്കാക്കുന്നു. ദൈവം വച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽനി ന്നു സ്വയം മോചിതനാകാനുള്ള ഏതു ശ്രമവും ദൈവത്തോടുള്ള മത്സരമാണ്. ദൈവനിയമങ്ങൾക്കു പകരമായി നാം സൃഷ്ടിക്കുന്ന നില വാരങ്ങൾ ഏർപ്പെടുത്തുന്നതു, ദൈ വനിഷേധം മാത്രമല്ല, നാം സ്വയം ദൈവമാണെന്ന് ഉറപ്പിക്കുകയുമാ ണ്. ദൈവത്തിന്റെ സിംഹാസനം അട്ടിമറിക്കാനുള്ള ഏതു ശ്രമവും തിന്മയാണ്. "നാം അവരുടെ കെട്ടുക ളെ പൊട്ടിച്ച് അവരുടെ കയറുകളെ എറിഞ്ഞുകളക" എന്നു ദൈവത്തി നും അവിടുത്തെ അഭിഷിക്തനും എതിരെ നിലകൊള്ളുന്ന ഭൗമിക രാജാക്കന്മാർ പ്രഖ്യാപിക്കുന്നതായി രണ്ടാം സങ്കീർത്തനത്തിൽ വിവരിക്കുന്നതു കാണാം. 

കർത്താവ് അതു കണ്ട് പരിഹസിച്ചു ചിരിക്കുന്നതും സീയോനിൽ തന്റെ രാജാവിനെ വാഴിച്ചിരിക്കുന്നതായി പ്രസ്താവിക്കുന്നതും അദ്ദേഹം നിരന്തരം ജയിക്കുന്നതായി മറുപ ടി പറയുന്നതും നാം വായിക്കുന്നു (സങ്കീർത്തനം 2:2-6).

ദുഷ്പ്രവൃത്തിക്കാർ ദൈവത്തി ന്റെ നിയമം നിരസിച്ച്, തങ്ങളുടേതു സൃഷ്ടിക്കുക മാത്രമല്ല; അവർ ധാർ മികമായ ഉന്നതസ്ഥാനം നേടാൻ ശ്രമിക്കുകയും ചെയ്യുന്നു. ദൈവിക മാനദണ്ഡങ്ങളെ 'സ്നേഹരഹിതം', 'അസഹിഷ്‌ണത', 'തിന്മ' എന്നി ങ്ങനെ വിളിക്കുന്നു. ധാർമികതിന്മ രണ്ടു രൂപത്തിലാണു വരുന്നത്: നന്മയോടുള്ള വെറുപ്പ് സമ്മതി ക്കുന്ന നഗ്ന‌മായ തിന്മ, നന്മയെ സ്നേഹിക്കുന്നെന്ന് അവകാശപ്പെടുമ്പോൾ തന്നെ അതിനെ ലംഘിക്കുന്ന സൂക്ഷ്മ‌മായ തിന്മ

Advertisement