ഐ.പി.സി. കേരള സ്റ്റേറ്റ് ഏകദിന ഉപവാസ പ്രാർത്ഥന മെയ് 6ന് കോട്ടയത്ത്

ഐ.പി.സി. കേരള സ്റ്റേറ്റ് ഏകദിന ഉപവാസ പ്രാർത്ഥന മെയ് 6ന് കോട്ടയത്ത്

കുമ്പനാട്: ഐ.പി.സി. സംസ്ഥാന തല ഏകദിന ഉപവാസ പ്രാർത്ഥന മെയ് 6 ബുധനാഴ്ച്ച രാവിലെ 10 മുതൽ 1.30 വരെ കോട്ടയം ഐ.പി.സി ടാബർനാക്കിൾ ഹാളിൽ നടക്കും. 

പാസ്റ്റർ കെ.സി. തോമസ് (സ്റ്റേറ്റ് പ്രസിഡന്റ്റ്) ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ (സ്റ്റേറ്റ് സെക്രട്ടറി) അദ്ധ്യക്ഷത വഹിക്കും. പി.എം. ഫിലിപ്പ് (സ്റ്റേറ്റ് ട്രഷറാർ) പങ്കെടുക്കും.

ഐപിസി സ്റ്റേറ്റ് കൗൺസിലിൻറെയും, കോട്ടയം ജില്ലയിലെ സഭകളുടേയും, സംസ്ഥാന പ്രയർബോർഡിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ഉപവാസ പ്രാർത്ഥനയിൽ എല്ലാ കൗൺസിൽ അംഗങ്ങളും സെൻ്റർ, ഏരിയാ ശുശ്രൂഷകന്മാരും സഭാ ശുശ്രൂഷകന്മാരും സഭാ ജനങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisement