ശരോൺ ഫെല്ലോഷിപ് ചർച്ച് ന്യൂസിലാന്റ് & ഓസ്ട്രേലിയ റീജിയൺ ഉദ്‌ഘാടനം മാർച്ച് 30ന്
തിരുവല്ല: ശരോൺ ഫെല്ലോഷിപ് ചർച്ച്, ന്യൂസിലാന്റ് & ഓസ്ട്രേലിയ റീജിയണിന്റെ ഉദ്‌ഘാടനം 27A Rifile Range Road, Dinsdale Hamilton - 3204, New Zealand ൽ നടക്കും. മാർച്ച് മാസം 29 മുതൽ 31 വരെ 'റിവൈവ് ഹാമിൽട്ടൺ' എന്ന പേരിൽ ആത്മീയ സമ്മേളനവും നടക്കും ഇൻറർനാഷണൽ പ്രസിഡണ്ട് പാസ്റ്റർ ജോൺ ജോസഫ്, നാഷണൽ പ്രസിഡണ്ട് പാസ്റ്റർ എബ്രഹാം ജോസഫ്, ഫിന്നി ജേക്കബ് എന്നിവർ പങ്കെടുക്കും. ജേക്കബ് ജോർജ് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഭാരവാഹികളായ പാസ്റ്റർ സാം പത്തനവിളയിൽ, പാസ്റ്റർ ടിബി സാമുവൽ, പാസ്റ്റർ ചാക്കോ മാമൻ എന്നിവർ നേതൃത്വം നൽകും.