പഠന ഉപകരണ വിതരണവും സുവിശേഷയോഗവും മെയ്‌ 26 ന്

പഠന ഉപകരണ വിതരണവും സുവിശേഷയോഗവും  മെയ്‌ 26 ന്

പെരുവ: ഗോസ്പൽ ഫോർ ദ ഡിസേബിൾ ഇൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സുവിശേഷയോഗവും പ്രമോഷണൽ മീറ്റിംഗും പെരുവ ശാരോൺ ചർച്ചിൽ മെയ് 26  ഞായറാഴ്ച 6.30ന് നടക്കും.  

പാസ്റ്റർ അലക്സ് മാത്യുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാസ്റ്റർ ഷാലു ചെറിയാൻ വാഴൂർ പ്രസംഗിക്കും.

ശാരീരിക വൈകല്യമുള്ള കുട്ടികൾക്കോ വൈകല്യം ഉള്ളവരുടെ മക്കൾക്കോ പഠന ഉപകരണ വിതരണം ചെയ്യും. ജി എഫ് ഡി ഐ ജനറൽ സെക്രട്ടറി സന്തോഷ് വർഗീസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കും.