പാസ്റ്റർ സിജു സ്കറിയ ചുമതലയേറ്റു

പാസ്റ്റർ സിജു സ്കറിയ ചുമതലയേറ്റു

അബുദാബി: അസംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ടിനു കീഴിലുള്ള സഭയായ അബുദാബി യുണൈറ്റഡ് ബഥേൽ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ശുശ്രുഷകനായി പാസ്റ്റർ സിജു സ്കറിയ ചുമതലയേറ്റു.

വയനാട്, പുൽപള്ളി സ്വദേശിയായ ഇദ്ദേഹം മലബാർ ഡിസ്ട്രിക്ട് സി.എ പ്രസിഡന്റ്‌, സെക്ഷൻ പ്രസ്ബിറ്റർ എന്നീ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. നിലവിൽ സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ചാരിറ്റി ഡിപ്പാർട്മെന്റ് അംഗമായും പ്രവർത്തിച്ചു വരുന്നു. അസംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ടിൽ കൊയിലാണ്ടി, പാണത്തൂർ, ചെറുപുഴ എന്നീ സഭകളിൽ ശുശ്രുഷിച്ചിട്ടുണ്ട്.

ഭാര്യ: ലീന സിജു. മക്കൾ: ജുവാന, ജുവൽ.

Advertisement