റാന്നി വെസ്റ്റ് സെന്റർ പിവൈപിഎ : മെഗാ ബൈബിൾ ക്വിസ് ഓഗ.  29 ന്

റാന്നി വെസ്റ്റ് സെന്റർ പിവൈപിഎ : മെഗാ ബൈബിൾ ക്വിസ് ഓഗ.  29 ന്

റാന്നി: റാന്നി വെസ്റ്റ് സെന്റർ പിവൈപിഎ യുടെ നേതൃത്വത്തിൽ റാന്നി ഐപിസി സീയോൻ വെള്ളിയറ തിയാടിക്കൽ സഭയിൽ ഓഗസ്റ്റ്  29 ന് രാവിലെ 9 മണി മുതൽ മെഗാ ബൈബിൾ ക്വിസ് നടക്കും. 15 മുതൽ 45 വയസ്സ് വരെ ആയിരിക്കും പ്രായപരിധി.

ഓരോ ഗ്രൂപ്പിനും 100 രൂപയാണ് രെജിസ്ട്രേഷൻ ഫീസ്. രണ്ടോ മൂന്നോ പേർ അടങ്ങുന്നതാണ് ഗ്രൂപ്പുകൾ.  സഭാ വ്യത്യാസമെന്യേ ഒരു സഭയിൽ നിന്ന് എത്ര ഗ്രൂപ്പുകൾക്കു വേണമെങ്കിലും പങ്കെടുക്കാം.

ഉല്പത്തി, യെശയ്യാവ്‌ , യോഹന്നാന്റെ സുവിശേഷം, അപ്പോസ്തോല പ്രവർത്തികൾ എന്നീ പുസ്തകങ്ങളിൽ നിന്നായിരിക്കും മത്സരങ്ങൾ നടക്കുക. ഒന്നാം സമ്മാനം 7500 രൂപയും, രണ്ടാം സമ്മാനം 5000 രൂപയും , മൂന്നാം സമ്മാനം 3000 രൂപയും ആയിരിക്കും.

പാസ്റ്റർ മനോജ് മാത്യു ജേക്കബ് (വെള്ളിയറ ) ആണ് ക്വിസ് മാസ്റ്റർ. 

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് 8606489781, 9544268967 എന്നി നമ്പറുകളിൽ വിളിച് രജിസ്റ്റർ ചെയ്യാം.