യുഎഇ സൺഡേ സ്കൂൾ ടീച്ചേഴ്സ് ട്രെയിനിങ് നവംബർ 20 മുതൽ 

യുഎഇ സൺഡേ സ്കൂൾ ടീച്ചേഴ്സ് ട്രെയിനിങ് നവംബർ 20 മുതൽ 

തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ UAE ലുള്ള സൺഡേസ്കൂൾ അധ്യാപകർക്ക് മാത്രമായി ഒരു ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം Zoom ലൂടെ  നടക്കും.

എല്ലാ തിങ്കളാഴ്ചയും യുഎഇ സമയം രാത്രി 8.30 മുതൽ ഒരു മണിക്കൂറാണ് ക്ലാസുകൾ നടക്കുന്നത്. ആറുമാസത്തെ കോഴ്സ് ആയി ക്രമീകരിച്ചിരിക്കുന്ന ഈ ട്രെയിനിങ്ങിൽ പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾ എടുക്കും. കുഞ്ഞുങ്ങളുടെ ഇടയിലെ ക്രിസ്തീയ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളും ഈ ട്രെയിനിങ്ങിൽ കൈകാര്യം ചെയ്യുന്നതാണ്.

ക്ലാസുകൾ നവംബർ 20ന് ആരംഭിക്കും. യുഎഇയിലെ സൺഡേ സ്കൂൾ അധ്യാപകർക്കായി ഇത്തരത്തിൽ നടക്കുന്ന ആദ്യത്തെ ട്രെയിനിങ് ആണ് ഇത്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെയുള്ള ലിങ്കിലൂടെ ബന്ധപ്പെടാവുന്നതാണ്.

For more details & Registration:

www.iceti.in