ക്രിസ്തുതുല്യമായ ജീവിതം നയിക്കുന്നവരാകണം: പാസ്റ്റർ എം.ടി.തോമസ്

ക്രിസ്തുതുല്യമായ ജീവിതം നയിക്കുന്നവരാകണം: പാസ്റ്റർ എം.ടി.തോമസ്

സിപിഎം ശ്രീലങ്ക രാജ്യാന്തര  കൺവെൻഷൻ നാലാം  ദിനം 

വാർത്ത: ജോൺ വർഗീസ് (പൊന്നച്ചൻ എറണാകുളം)

കൊക്കാവിള (ശ്രീലങ്ക):
വിശ്വാസികൾ ക്രിസ്തുവിൻ്റെ അടിസ്ഥാന ഭാവങ്ങൾ പ്രദർശിപ്പിക്കേണ്ടവരാകണമെന്ന് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി.തോമസ്  പ്രസ്താവിച്ചു.

സിലോൺ പെന്തെക്കോസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ ആത്മീയസംഗമമായ കൊക്കാവിള  രാജ്യാന്തര കൺവൻഷൻ്റെ നാലാം ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  
ക്രിസ്തു തുല്യമായ ജീവിതം നയിക്കുന്നവർക്കെ അവിടുത്തെ വരവിൽ എടുക്കപ്പെടുവാൻ സാധിക്കൂകയുള്ളുവെന്നും  അദ്ദേഹം പറഞ്ഞു. വിശ്വാസത്തിലും സ്നേഹത്തിലും പരിശുദ്ധാത്മ നിറവിലുമുള്ള ജീവിതം നയിക്കാൻ ഓരോ വിശ്വാസിയും വളരെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പകൽ നടന്ന യോഗത്തിൽ ഇരുമ്പല്ലിയൂർ സെൻ്റർ പാസ്റ്റർ എം.ജോസഫ് പ്രസംഗിച്ചു. 
വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ സംഗീത ശുശ്രൂഷ നിർവഹിച്ചു.

സമാപന ദിവസമായ ഡിസംബർ 31 ഇന്ന് വൈകിട്ട് 6ന്    സുവിശേഷ പ്രസംഗം, രാത്രി 10 മുതൽ ആണ്ടറുതി യോഗവും നടക്കും.  പുതുവർഷ ആരാധനയോടെ കൺവെൻഷൻ സമാപിക്കും.

Advertisement