ലഹരി വിരുദ്ധ സന്ദേശ യാത്ര  

ലഹരി വിരുദ്ധ സന്ദേശ യാത്ര  

പറന്തൽ: അസംബ്ലീസ് ഓഫ് ഗോഡ് ഇവഞ്ചാലിസം ഡിപ്പാർട്മെന്റിന്റെയും പന്തളം, അടൂർ സെക്ഷനുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 25 മുതൽ 27 വരെ പന്തളം, അടൂർ ഭാഗങ്ങളിൽ പരസ്യയോഗങ്ങളും മുറ്റത്തു കൺവൻഷനും നടന്നു. പന്തളം സെക്ഷൻ പ്രൊസ്ബിറ്റർ പാസ്റ്റർ ടി.വി തങ്കച്ചൻ, അടൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷാബു ജോൺ എന്നിവർ വിവിധ ഇടങ്ങളിൽ നടന്ന യോഗങ്ങൾ ഉത്ഘാടനം ചെയ്തു.  

ഇവാഞ്ജലിസം ഡിപ്പാർട്മെന്റ് ഡയറക്ടർ പാസ്റ്റർ ജെ. ജോൺസൻ നേതൃത്വം നൽകി. പാസ്റ്റർമാരായ രാജീവ്‌ ജോൺ,അനീഷ് ഉമ്മൻ,അജീഷ്, ബിജു തങ്കച്ചൻ, ജോൺസൻ മാമൻ, ഷിബു മണി തുടങ്ങിയവർ പരസ്യ യോഗങ്ങളിൽ പ്രസംഗിച്ചു. മുറ്റത്തു കൺവൻഷനുകളിൽ പാസ്റ്റർമാരായ  ബിജു പി.എസ്, ഷാജി സാമൂവൽ, മാത്യു എസ് എന്നിവർ പ്രസംഗിച്ചു. പാസ്റ്റർമാരായ ദീപു പോൾ, വിനീത് എൻ വി എന്നിവർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകി. സിബു പാപ്പച്ചൻ ലിറ്ററേച്ചർ ഡിസ്ട്രിബൂഷൻ മിനിസ്ട്രിക്ക് നേതൃത്വം നൽകി. 

Advertisement

Advertisement